ഗുരുവായൂര്‍: രണ്ട് വര്‍ഷം മുന്‍പ് പൊതുജനങ്ങളുടെ പരാതിയെ തുടര്‍ന്ന് അടച്ചു പൂട്ടിയ തൈക്കാട് ബിവറേജസ് ഔട്ട്ലെറ്റ് അതേ നമ്പറില്‍ തന്നെ തൊട്ടടുത്ത് വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളും, ഒന്നിലധികം വിദ്യാലയങ്ങളുമുള്ള പ്രദേശത്ത് വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുന്നതിനെതിരെ ബി.ജെ.പി.ഗുരുവായൂര്‍ നഗരസഭാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും നടത്തി.
തൈക്കാട് ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഔട്ട് ലെറ്റിനു സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പൊതുയോഗം ബി.ജെ.പി.ജില്ലാ പ്രസിഡന്റ് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് കെ.ആര്.അനീഷ് അധ്യക്ഷനായിരുന്നു.
മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.നിവേദിത, ബി.ജെ.പി. സംസ്ഥാന സമിതിയംഗം പി.എം.ഗോപിനാഥ്, മണലൂര്‍ മണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്തുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. കെ.സി.വേണുഗോപാല്‍, ബാലന് തിരുവെങ്കിടം, ദീപാ ബാബുരാജ്, കെ.ആര്.ചന്ദ്രന് ,കെ.ടി.ബാലന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: