ചാവക്കാട്: ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നതോടെ മുനക്കകടവ് ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ നൂറോളം മത്സ്യ ബന്ധന ബോട്ടുകള്‍ തിരിച്ചെത്തി. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരുന്ന ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായാണ് ബോട്ടുകള്‍ തിരിച്ചെത്തിയത്. പ്രാദേശികമത്സ്യത്തൊഴിലാളികള്ക്ക് ഇനി ദുരിതകാലമാണ്.
ഇന്നലെവരെ മത്സ്യ ബന്ധനത്തിനായി പുറംകടലില്‍ പോയിരുന്ന ബോട്ടുകളെല്ലാം തിരിച്ചെത്തി. ഇനി മുനക്കകടവിലുള്ള ബോട്ട് യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ക്കായി ഈ ബോട്ടുകള്‍ വിശ്രമിക്കും.ഇതില്‍ പണിയെടുത്തിരുന്ന മത്സ്യ ബന്ധന തൊഴിലാളികളെല്ലാം അന്യസംസ്ഥാനങ്ങളില്‍ തൊഴിലന്വേഷിച്ച് യാത്ര തുടങ്ങി.
47 ദിവസത്തെ ടോളിംഗ് നിരോധനത്തിനു ശേഷമാണ് ഇനി ഇവര്‍ തിരിച്ചെത്തുക .കഴിഞ്ഞ സീസണെ അപേക്ഷിച്ച് ഈ വര്‍ഷം മത്സ്യ ലഭ്യതയും വരുമാനവും കുറവായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: