ചെര്‍പ്പുളശ്ശേരി: നഗരസഭയില്‍ ഉദ്യോഗസ്ഥരുണ്ടായിട്ടും ഫയലുകള്‍ നീങ്ങുന്നുന്നില്ലെന്നാരോപിച്ച് രണ്ട് ഉദ്യോഗസ്ഥരെ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വിളിച്ചു വരുത്തി പരസ്യമായി ശാസിച്ചു.
അസി.എഞ്ചിനീയര്‍, സെക്ഷന്‍ ക്ലാര്‍ക്ക് എന്നിവരെയാണ് കൗണ്‍സിലില്‍ വിളിച്ചുവരുത്തി ശാസിച്ചത്. കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പെഴ്സണ്‍ ശ്രീലജ വാഴക്കുന്നത്ത് അധ്യക്ഷയായി.
ക്ലാര്‍ക്കും എഇയും തമ്മിലുള്ള പ്രശ്നങ്ങള്‍ കാരണം ഫയലുകളൊന്നും നീങ്ങുന്നില്ല. ചെറിയ കാര്യങ്ങള്‍ക്കു പോലും സാധാരണക്കാരായ ജനങ്ങള്‍ക്ക് നാലിലധികം തവണ മുനിസിപ്പല്‍ ഓഫീസ് കയറിയിറങ്ങേണ്ടി വരുന്നതായി ഭരണകക്ഷി കൗണ്‍സിലര്‍ കൂടിയായ പി.സുബീഷ് ചൂണ്ടിക്കാട്ടി.
കാര്യങ്ങള്‍ നടക്കാതായാല്‍ ജനങ്ങള്‍ ഓഫിസില്‍ കയറി പ്രശ്നങ്ങള്‍ സൃഷ്ടിച്ചാല്‍ ജനപ്രതിനിധികളായ കൗണ്സിലര്മാര്്ക്ക് മാറി നില്‍ക്കേണ്ടി വരും. അതിനാല്‍ ശക്തമായ നടപടി എടുക്കണംസുബീഷ് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ കൗണ്‍സില്‍ വിളിച്ച് ശാസിച്ചത്.
മുനിസിപ്പാലിറ്റിയിലെ ഡ്രൈനേജ് പ്രശ്നത്തില്‍ ഇപ്പോഴും ടി.എസ് (ടെക്നിക്കല്‍ സാങ്ഷന്) ആയിട്ടില്ല. എന്നാകുമെന്ന് പറയാനാകില്ലെന്നും കൗണ്‍സിലില്‍ അറിയിച്ചു. താല്‍ക്കാലിക ജീവനക്കാരെ വെച്ച് ജോലി ചെയ്യിച്ചപ്പോള്‍ ഇതിലും വേഗത്തില്‍ ഫയലുകള്‍ നീങ്ങിയിരുന്നു. ഇതു പോലും ഇപ്പോള്‍ നടക്കുന്നില്ലെന്നും ആരോപണമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: