മുംബൈ: സെന്‍ട്രല്‍ റെയില്‍വേക്ക് എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടും കൂടിയ റെയില്‍ ആംബുലന്‍സ് ലഭിച്ചു. റെയില്‍ അത്യാഹിതങ്ങളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് ഈ ആംബുലന്‍സ്.
ഒരേസമയം 50 പേര്‍ക്ക് വരെ ഇതില്‍ ചികിത്സിക്കാനും ശസ്ത്രക്രിയ നടത്താനുമുള്ള സൗകര്യമുണ്ട്. മഹാരാഷ്‌ട്ര കല്യാണിലാണ് ഈ ആംബുലന്‍സിന്റെ സ്റ്റേഷന്‍. അടിയന്തര സാഹചര്യത്തില്‍ അവയവങ്ങള്‍ എത്തിക്കുന്നതിനും ഇത് ഉപയോഗിക്കാം.
2014ല്‍ ദിവ- സാവന്ത്വാഡി പാസഞ്ചര്‍ ട്രെയിന്‍ അപകടത്തില്‍പെട്ട് 19 യാത്രക്കാര്‍ മരിക്കുകയും 145 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് മുന്‍ സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍ എസ്. കെ. സൂഡാണ് റെയില്‍വേ എയര്‍ ആംബുലന്‍സ് എന്ന ആശയം അവതരിപ്പിക്കുന്നത്. കുംഭമേളയുടെ അവസരത്തിലും ഈ ആംബുലന്‍സ് ഉപയോഗിക്കാമെന്ന് അഡീഷണല്‍ ജനറല്‍ മാനേജര്‍ എ. കെ. ശ്രീവാസ്തവ അറിയിച്ചു.
















