പരപ്പനങ്ങാടി: വരള്‍ച്ചയില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് എത്രയും പെട്ടെന്ന് ധനസാഹായം നല്‍കണമെന്ന് കിസാന്‍സംഘ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.എച്ച്.രമേശ്. പരപ്പനങ്ങാടിയില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷി ചിലവിന് അനുസരിച്ച് ഉല്‍പന്നങ്ങള്‍ക്ക് മതിയായ വില ലഭ്യമാനുള്ള നടപടികള്‍ സ്വീകരിക്കണം. കന്നുകാലി വളര്‍ത്തുന്നവരെ അവഗണിക്കുന്ന നിലപാട് തിരുത്തി അവരെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് കെ.ശങ്കരന്‍ അദ്ധ്യക്ഷനായി. കെ.ഉണ്ണികൃഷ്ണന്‍. കെ.ശശിധരന്‍, യു.നാരായണന്‍, കെ.കുമാരന്‍ എന്നിവര്‍ സംസാരിച്ചു. മെയ് 16ന് ജില്ലാ സമ്മേളനം നടത്താനും യോഗം തീരുമാനിച്ചു. സ്വാഗതസംഘം ഭാരവാഹികളായി കെ.പവിത്രന്‍(കണ്‍വീനര്‍), എല്‍.സതീഷ്, യു.സി.സുബ്രഹ്മണ്യന്‍, സി.പി.ഉണ്ണി(ജോ. കണ്‍വീനര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: