ന്യൂദൽഹി: ബിഎസ്പി നേതാവ് മായവതിയുടെ ആരോപണത്തെ തള്ളി കേന്ദ്രധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി. യുപി തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയം വോട്ടിങ് മെഷീനിൽ കൃത്യമം നടത്തി ലഭിച്ചതാണെന്ന ആരോപണത്തെയാണ് ജെയ്‌റ്റ്‌ലി വിമർശിച്ച് തള്ളിക്കളഞ്ഞത്.
“മായവതിയുടെ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണ്, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഭാരതം, മായവതിയുടെ തെറ്റായ നയങ്ങാളാണ് അവരെ പരാജയത്തിലേക്ക് നയിച്ചത്, ജനവിധി അവർ മാനിക്കണം”- ജെയ്‌റ്റ്‌ലി പറഞ്ഞു.
ബിജെപി വോട്ടിങ് മെഷീനുകളിൽ കൃത്യമം നടത്തിയാണ് വിജയം കൈവരിച്ചെന്നായിരുന്നു മായവതിയുടെ ആരോപണം. യുപിയിൽ 325 സീറ്റുകൾ നേടി കൂറ്റൻ വിജയമാണ് ബിജെപി കൈവരിച്ചത്. യുപിക്ക് പുറമെ ഉത്തരാഖണ്ടിലും ബിജെപി വിജയം കൈവരിച്ചു. മണിപ്പൂരിൽ വൻ മുന്നേറ്റമാണ് ബിജെപി കാഴ്ച വച്ചത്.
















