ന്യൂദല്‍ഹി: ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ കാല്‍വഴുതി വീണ് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് പരിക്ക്. ഹരിദ്വാറില്‍ നിന്ന് ദല്‍ഹിയിലേക്ക് വരുന്നതിനായി കോപ്റ്ററില്‍ കയറുന്നതിനിടെയാണ് അപകടം.
കൈവരിയില്‍ പിടിച്ചു കയറുന്നതിനിടെ കൈതെന്നുകയായിരുന്നു. നെറ്റിയ്ക്ക് നിസാര പരിക്കേറ്റ ജയ്റ്റ്ലിക്ക് ഡോക്ടര്‍മാരെത്തി പ്രഥമശുശ്രൂഷ നല്കി. അല്പ്പസമയത്തെ വിശ്രമത്തിന് ശേഷം അദ്ദേഹം ദല്‍ഹിക്ക് തിരിച്ചു.
പതഞ്ജലിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് കേന്ദ്രമന്ത്രി ഹരിദ്വാറിലെത്തിയത്. ഹരിദ്വാറിലെ യോഗക്യാമ്പും പ്രകൃതി ചികിത്സാ കേന്ദ്രവും സന്ദര്‍ശിച്ച ശേഷം മടങ്ങുന്നതിനിടെയാണ് അപകടം.
ബാബാ രാംദേവ് അടക്കമുള്ളവര്‍ ജയ്റ്റ്ലിക്കൊപ്പമുണ്ടായിരുന്നു. വൈകിട്ട് ദല്‍ഹിയില്‍ നടന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് മീറ്റിംഗില്‍ ജെയ്റ്റ്ലി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: