ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ മുന്നേറ്റത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പാര്‍ട്ടി പ്രസിഡന്റ് അമിത്ഷായേയും അഭിനന്ദിച്ച് ഗായിക ലതാ മങ്കേഷ്‌കര്‍.
ശനിയാഴ്‌ച്ച പുറത്തുവന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപി വമ്പിച്ച വിജയം നേടിയതിന് ട്വിറ്ററിലൂടെയാണ് ലതാ മങ്കേഷ്‌കര്‍ ആശംസകള്‍ അറിയിച്ചത്.
വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ അര്‍പ്പിക്കുന്നതായും ലത മങ്കേഷ്‌കര്‍ പറഞ്ഞു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഈ തെരഞ്ഞെടുപ്പ് ബിജെപിക്കും കോണ്‍ഗ്രസിനും ഏറെ നിര്‍ണ്ണായകമായിരുന്നു.
















