കോഴിക്കോട്: നഗരത്തില്‍ ഇടയ്‌ക്കിടെ തീപിടിത്തമുണ്ടാകുമ്പോള്‍ രക്ഷാ പ്രവര്‍ത്തനം നടത്താനായി രൂപീകരിക്കാനുദ്ദേശിച്ച കമ്മ്യൂണിറ്റി റെസ്‌ക്യൂ ടീമിലേക്ക് ആളെ കിട്ടാനില്ല. 150 പേരെ യാണ് ആവശ്യപ്പെട്ടി രുന്നതെ ങ്കിലും പേരുനല്‍കാന്‍ നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും ലഭിച്ചത് പകുതിയോളം പേരുകള്‍ മാത്രമാണ്.
കോര്‍പറേഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 28ന് ടാഗോര്‍ സെന്റിനറി ഹാളില്‍ വിളിച്ചുചേര്‍ത്ത വ്യാപാരികളുടെയും വിവിധ ഉദ്യോഗ സ്ഥരുടെയും യോഗത്തിലാണ് ഫയര്‍ഫോ ഴ്‌സിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി റെസ്‌ക്യൂ ടീം രൂപീകരിക്കാന്‍ തീരുമാനിച്ചത്. മിഠായിത്തെരുവ്, വലിയങ്ങാടി, പാളയം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് 50 അംഗങ്ങള്‍ വീതമുള്ള മൂന്നു സംഘങ്ങള്‍ രൂപീകരിക്കു കയും ഇവര്‍ക്ക് ഫയ ര്‍ഫോഴ്‌സ് വിഭാ ഗത്തിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കാനുമായിരുന്നു തീരു മാനം.
കച്ചവടക്കാര്‍, തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍ എന്നിവരെയാണ് ടീമില്‍ അംഗ ങ്ങളാക്കാന്‍ ഉദ്ദേശിച്ചത്. റെസ്‌ക്യൂ ടീം രൂപീകരിക്കാന്‍ മാര്‍ച്ച് എട്ടിനകം പേരുകള്‍ നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ 75 പേരുകള്‍ മാത്രമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.
വിവിധയിനം ഫയര്‍ എസ്റ്റിങ്ക്വിഷര്‍ ഉപയോഗിക്കുന്നതിലും തീപിടിത്തമുണ്ടായാല്‍ പ്രാഥമികമായി സ്വീകരിക്കേണ്ട നടപടികളിലുമാണ് ഇവര്‍ക്ക് പരിശീലനം നല്‍കുക. ഫയര്‍ഫോഴ്‌സ് സംഘം എത്തും മുമ്പുള്ള നിര്‍ണായക സമയങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും ഫയര്‍ ഫോഴ്‌സ് സേനാംഗങ്ങളെ സഹായിക്കുകയുമാണ് ഈ ടീം അംഗങ്ങള്‍ ചെയ്യേണ്ടത്. നഗരത്തില്‍ തീപിടത്തമട ക്കമുള്ള അപകടങ്ങളുണ്ടാകു മ്പോള്‍ ആദ്യം ഓടിയെത്തുക കച്ചവടക്കാരും തൊഴിലാ ളികളും ചുമട്ടുതൊഴിലാ ളികളുമാണ്. കൈമെയ് മറന്നാണ് ഇവരെല്ലാം നഗ രത്തില്‍ അപകടങ്ങളുണ്ടാ കുമ്പാള്‍ രക്ഷ ആപ്രവര്‍ത്ത നങ്ങളില്‍ ഏര്‍പ്പെടാറുള്ളത്. ഇവരുടെ സേവനം കുറച്ചു കൂടി വിദഗ്‌ദ്ധമായ രീതിയില്‍ ഉപയോഗപ്പെടുത്തുക എന്നതാണ് കമ്മ്യൂണിറ്റി റെസ്‌ക്യൂ ടീം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഫയര്‍ എസ്റ്റിങ്ക്വിഷര്‍ ഉണ്ടായിട്ടും വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ കഴിയാഞ്ഞ താണ് മിഠായിത്തെരുവില്‍ ഈയിടെ ഉണ്ടായ തീപിടിത്തത്തിന്റെ വ്യാപ്തി വര്‍ ദ്ധിക്കാന്‍ കാരണമായതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആവശ്യമായ പരിശീലനം നല്‍കി റെസ്‌ക്യു ടീം രൂപീക രിക്കാന്‍ തീരുമാന മെടുത്തത്.
















