കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ തരംഗമായി ബിജെപി ന്യൂനപക്ഷമോര്‍ച്ചയുടെ പാസ് ആവോ സാത് ചലേ എന്ന സന്ദേശ യാത്ര മാറി. ന്യൂനപക്ഷ മതമേലദ്ധ്യക്ഷന്മാരെ കണ്ടു സന്ദര്‍ശിച്ച് തിരുവന്തപുരത്ത് നിന്ന് ആരംഭിച്ച യാത്ര സപ്തഭാഷാ സംഗമ ഭൂമിയില്‍ ന്ന്യൂനപക്ഷങ്ങള്ക്കിടയില് തരംഗങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് മാറ്റ്തിന്റെ കൊടുംങ്കാറ്റ് വിതറി മഞ്ചേശ്വരത്ത് അവസാനിച്ചു.
ഇത്തരം സൗഹാര്‍ദ്ദ സന്ദര്‍ശനങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇത് രാഷ്ട്ര പുരോഗതിക്ക് കരുത്ത പകരുമെന്നും മതമേലദ്ധ്യക്ഷന്മാര് അഭിപ്രായപ്പെട്ടു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ലഭ്യമായിട്ടുള്ള നേട്ടങ്ങളും, പദ്ധതികളും വിശ്വാസികളിലെത്തിക്കാനായിയെന്നത് വലിയ ഒരു നേട്ടമാണ്. മതമേലദ്ധ്യക്ഷന്മാര് യാത്രയെ സ്വാഗതം ചെയ്യുകയും, മലബാറിലെ മുസ്ലിംങ്ങള്‍ പരമ്പരാഗത രീതിയില്‍ യാത്രയെ സത്കരിച്ചതും മാറ്റത്തിന്റെ പുത്തനുണര്‍വ്വ് പകരുന്നതായി ബിജെപി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫ് പറഞ്ഞു.
ഇന്നലെ തളങ്കര ഖാസി താഖാ അഹമ്മദ് മൗലവി, ബേള ചര്‍ച്ച് തുടങ്ങിയ സ്ഥലങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.എ.സുലൈമാന്‍, സി.പി.സെബാസ്റ്റ്യന്‍, സെക്രട്ടറി അഡ്വ.ഡാനി ജെ.പോള്‍, സംസ്ഥാന സമിതിയംഗങ്ങളായ ഡെന്നി ജോസ് വെളിയത്ത്, ടി.കെ.ഫിലിപ്, ജില്ലാ പ്രസിഡണ്ട് കെ.വി.മാത്യു, സംസ്ഥാന സമിതിയംഗം കെ.പി.മുനീര്‍, ജോണിവര്ഗ്ഗീസ്, ജിബോയ് തുടങ്ങിയവര്‍ യാത്രയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: