Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ചുമര്‍ ചിത്രകലയിലെ വത്സല സ്പര്‍ശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 06:28 pm IST
in Lifestyle

                                    ചിത്ര രചനയ്‌ക്കിടെ വത്സലാദേവി

ചുവര്‍ ചിത്രകലയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത ചിത്രകാരിയാണ് വത്സലാദേവി. ഭര്‍ത്താവിന്റെ വേര്‍പാടില്‍ മാനസികമായി തളര്‍ന്ന വത്സലാദേവി തന്റെ ദുഃഖങ്ങള്‍ മറന്നതും ചിത്രകലയിലൂടെ. മുത്തച്ഛനില്‍നിന്ന് പകര്‍ന്നുകിട്ടിയ കലാപാരമ്പര്യം ഒറ്റപ്പെടലില്‍ തുണയായത് നിമിത്തം മാത്രം. പ്രീഡിഗ്രിക്കുശേഷം മാവേലിക്കര രവിവര്‍മ്മ ലളിതകലാ അക്കാദമിയില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയശേഷം ഇടപ്പോണ്‍ ഹൈസ്‌കൂളില്‍ ചിത്രകലാ അദ്ധ്യാപികയായി.

പിന്നീട് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനായ നൂറനാട് മറുതവിള പുത്തന്‍വീട്ടില്‍ ജയചന്ദ്രന്‍ നായരുടെ ഭാര്യയായി ഓണാട്ടുകരയിലെ നൂറനാട് എന്ന ഗ്രാമത്തില്‍ എത്തി. വിവാഹത്തിനുശേഷം ചിത്രകലയില്‍ പ്രോത്സാഹിപ്പിച്ചത് ഭര്‍ത്താവായിരുന്നു. 2008ല്‍ ഭര്‍ത്താവിന്റെ വേര്‍പാടില്‍ മനസ്സ് കലുഷിതമായ വേളയില്‍ കൂട്ടായെത്തിയതും ചിത്രകലതന്നെ.

                                               ശ്രീരാമപട്ടാഭിഷേകം

സന്ന്യാസം സ്വീകരിച്ച മുത്തച്ഛന്‍ കളിമണ്ണില്‍ ദേവീവിഗ്രഹവും അറന്തല്‍ ആഞ്ഞിലിയുടെ തോല്‍ തല്ലിയെടുത്ത് മരവുരി ഉണ്ടാക്കി അതില്‍ ഭദ്രകാളി രൂപം ഉണ്ടാക്കുന്നത് കണ്ടുനിന്ന ഒരു ബാലിക പിന്നീട് ആ കലയിലൂടെ ജീവിതത്തിന്റെ വൈതരണികള്‍ മറികടന്നത് യാദൃച്ഛികം. മുത്തച്ഛന്റെ കലാപാരമ്പര്യം കണ്ടുവളര്‍ന്നതുകൊണ്ട് ചെറുപ്രായത്തില്‍തന്നെ കുഞ്ഞുപ്രതിമകള്‍ ഉണ്ടാക്കുകയും ചിത്രങ്ങള്‍ വരയ്‌ക്കുകയും ചെയ്തിരുന്നു. സന്ന്യാസിയായ മുത്തച്ഛന്‍ നാരായണക്കുറുപ്പ് (സ്വാമി വല്‍ക്കലാനന്ദ) ഒരിക്കല്‍ പൂര്‍വ്വാശ്രമത്തില്‍ എത്തിയപ്പോള്‍ ചെറുമകളുടെ അഭിരുചി തിരിച്ചറിയുകയും തന്റെ രേഖാചിത്രം വരയ്‌ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മുത്തച്ഛന്റെ ചിത്രം കണ്ട് കുടുംബാംഗങ്ങള്‍ പിന്നീട് ചിത്രകലയില്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കി.

പത്തനംതിട്ട ജില്ലയില്‍ ആയ്‌ക്കാട് എന്ന ഗ്രാമത്തില്‍ അദ്ധ്യാപക ദമ്പതികളായ ഗോപാലന്‍നായരുടെയും ഭാര്‍ഗ്ഗവിയമ്മയുടെയും ഇളയമകള്‍ വത്സലാദേവി ഇന്ന് വരകളുടെയും ചിത്രങ്ങളുടെയും ലോകത്ത് തന്റേതായ സംഭാവന നല്‍കുകയാണ്. ചുവര്‍ചിത്രകല, ഗ്ലാസ് പെയിന്റ്, എണ്ണച്ഛായ, ബാംമ്പൂ ഡിസൈന്‍ തുടങ്ങി വരയുടെ വിവിധ മേഖലകളില്‍ വത്സലാദേവി തന്റെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു.

ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചശേഷം വസന്താ നായരുടെ ശിക്ഷണത്തിലാണ് ചുവര്‍ചിത്രകല അഭ്യസിച്ചത്. പുരുഷാധിപത്യം നിലനില്‍ക്കുന്ന ചുവര്‍ചിത്രകലയില്‍ വത്സലയുടെ ചിത്രങ്ങള്‍ക്ക് ഏറെ പ്രത്യേകതകളുണ്ട്. അതുകൊണ്ടുതന്നെ വത്സയുടെ ചിത്രങ്ങള്‍ കാണുവാനും വാങ്ങുവാനും നിരവധി ആളുകളാണ് എത്തുന്നത്.

സാരികളില്‍ ചുവര്‍ചിത്ര ഡിസൈനുകള്‍ വരച്ചുകൊണ്ട് പുതിയ ഒരു ഫാഷന്‍തരംഗത്തിന് തുടക്കമിട്ടതും ഈ അദ്ധ്യാപികയായിരുന്നു. ഈ കാലയളവില്‍ നേടിയ ആദരവുകളും പ്രോത്സാഹനങ്ങളും ശിഷ്യസമ്പത്തും അനവധിയാണ്. ആലപ്പുഴ നൂറനാട് കേന്ദ്രീകരിച്ച് വനിതകള്‍ക്കായി ചിത്രമാല ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് അക്കാദമിയും മ്യൂറല്‍ ആര്‍ട്ട് ഗാലറിയും വത്സല ടീച്ചര്‍ നടത്തിവരുന്നു.

നിരവധി കുട്ടികളാണ് വത്സല ടീച്ചറുടെ കീഴില്‍ ചിത്രകല പഠിക്കാനെത്തുന്നത്. മക്കളായ മഞ്ജു ശ്രീജയനും മനീഷ് ജയചന്ദ്രനും അമ്മയ്‌ക്ക് പ്രോത്സാഹനം നല്‍കി കൂടെയുണ്ട്. നിരവധി പുരസ്‌കാരങ്ങളും അനുമോദനങ്ങളും കരസ്ഥമാക്കിയ വത്സല ടീച്ചര്‍ തിരുവനന്തപുരത്തും കൊച്ചിയിലും ചിത്രപ്രദര്‍ശനം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

India

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

Kerala

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

പൊട്ടാത്ത 120 ലധികം ക്ലസ്റ്റർ ബോംബുകൾ നശിപ്പിച്ചതായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.