വെരാക്രൂസ്: മെക്‌സിക്കോയിലെ വെരാക്രൂസ് നഗരത്തില്‍ മൃതദേഹങ്ങള്‍ കൂട്ടമായി കുഴിച്ചുമൂടിയ സ്ഥലം കണ്ടെത്തി. ഇവിടെ നിന്ന് 250 തലയോട്ടികളും ലഭിച്ചു.
മയക്കുമരുന്ന് കടത്തുകാര്‍ ഇരകളുടെയും തങ്ങളുമായി ഏറ്റുമുട്ടുന്നവരുടെയും മൃതദേഹങ്ങള്‍ തള്ളിയിരുന്ന സ്ഥലമാണിതെന്ന് കരുതുന്നു. കൂട്ടമായി മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലത്തിന്റെ ഒരു ഭാഗം മാത്രമാണിതെന്നും കൂടുതല്‍ മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്തിയേക്കാമെന്നും അധികൃതര്‍ പറഞ്ഞു.
















