ബാഹുബലി രണ്ടാം ഭാഗത്തിനായുളള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ട്രയിലര്‍ പുറത്തിറങ്ങി. 2.2 മിനിറ്റ് ദൈര്‍ഘ്യമുളള ട്രയിലര്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്നതാണ്. പ്രഭാസ് തന്നെയാണ് രണ്ടാം ഭാഗത്തിലും നായകനായി എത്തുന്നത്. അനുഷ്കയാണ് നായിക. പ്രഭാസിന്റേയും റാണ ദഗുബതിയുടേയും ഉഗ്രമായ പോരാട്ടരംഗങ്ങള് ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്നതാണ്.
കട്ടപ്പ എന്തിന് ബാഹുബലിയെ വധിച്ചു എന്ന ചോദ്യമെറിഞ്ഞുകൊണ്ടാണ് ആദ്യഭാഗം അവസാനിച്ചത്. എല്ലാ ചോദ്യങ്ങള്‍ക്കുമുളള ഉത്തരം കൂടി നല്‍കിക്കൊണ്ടാണ് രാജമൗലി ചിത്രത്തിന്റെ രണ്ടാം ഭാഗവുമായെത്തുന്നത്. ഏപ്രില്‍ 28ന് ബാഹുബലി 2 തിയേറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: