തിരുവനന്തപുരം: പാങ്ങപ്പാറ ഫഌറ്റ് ദുരന്തത്തിന് കാരണമായ സഹകരണ, മണ്ണ്, ഫഌറ്റ് മാഫിയകളുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി. മുരളീധരന്‍. പുനരാരംഭിച്ച ഫഌറ്റ്‌നിര്‍മാണം അടിയന്തരമായി നിര്‍ത്തിവയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ണിടിഞ്ഞ് നാലു തൊഴിലാളികള്‍ മരിച്ചതിന് പിന്നിലെ അഴിമതി അന്വേഷിക്കുക, ലാഡര്‍ കണ്‍സ്ട്രക്ഷന് നല്കിയ നിര്‍മ്മാണാനുമതി റദ്ദാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുവമോര്‍ച്ച നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലിക്കട്ട് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായ സിഎംപി നേതാവാണ് ലാഡര്‍ കണ്‍സ്ട്രക്ഷന്റെയും ചുക്കാന്‍ പിടിക്കുന്നത്. 2015 ആഗസ്റ്റ് ഒന്നിന് കഴിഞ്ഞ നഗരസഭാ മേയറാണ് ഫഌറ്റിന് നിര്‍മ്മാണാനുമതി നല്കിയത്. 1,20,000 രൂപ നിരതദ്രവ്യം കെട്ടി പ്രദേശത്തെ കുന്നിടിച്ച്‌നിരത്തി.മണ്ണ് മുട്ടത്തറയിലെ സിബിഐ വര്‍ക്ക്‌സൈറ്റിലേക്ക് നീക്കം ചെയ്യാന്‍ അനുമതി തേടി. ഇരട്ടിയിലധികം മണ്ണ് മാറ്റിയെങ്കിലും ഒരുതരി പോലും സിബിഐയുടെ വര്‍ക്ക്‌സൈറ്റിലെത്തിയില്ല. പകരം സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിലേക്കാണ് കൊണ്ടുപോയത്. ഇതിന് ഒത്താശ ചെയ്തത് ഇപ്പോഴത്തെ നഗരസഭാ ഭരണകര്‍ത്താക്കളാണെന്നും മുരളീധരന്‍ ആരോപിച്ചു.
വാഹനപരിശോധനയ്‌ക്കിടെ മണ്ണ് പേട്ട എസ്‌ഐ പിടിച്ചെങ്കിലും സിപിഎം നേതാവിന്റെ നിര്‍ദ്ദേശാനുസരണം കേസ് രജിസ്റ്റര്‍ ചെയ്യാതെ വിട്ടയച്ചു. മണ്ണിടിക്കുന്നതിനെതിരെ സമീപവാസി പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.
പാങ്ങപ്പാറയിലെ ദുരന്തത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ മാത്രമല്ല രാഷ്‌ട്രീയനേതാക്കളെയും കുറിച്ച് അന്വേഷിക്കണം. സിപിഎം, ലീഗ്, സിഎംപി നേതാക്കളുടെ പങ്ക് മറച്ചുവയ്‌ക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. മേയര്‍ പ്രശാന്ത് മൗനം പാലിക്കുകയാണ്. തന്റെ മണ്ഡലത്തിലായിട്ടും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും മിണ്ടുന്നില്ല. യഥാര്‍ഥ പ്രതികളെ കണ്ടെത്തി ശിക്ഷക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് ജെ.ആര്‍. അനുരാജ് ആധ്യക്ഷം വഹിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ ആര്‍.എസ്. രാജീവ്, നേതാക്കളായ സമ്പത്ത്, സതീഷ്, ചന്ദ്രകിരണ്‍, മണവാരി രതീഷ്, അശ്വതി, നഗരസഭാ ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ അഡ്വ വി. ഗിരികുമാര്‍, കൗണ്‍സിലര്‍മാരായ ഹിമസിജി, പി.വി. മഞ്ജു, പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.
















