നെടുമങ്ങാട്: ഗവണ്‍മെന്റ് കോളേജിലെ കാന്റീന്‍ കെട്ടിടത്തിന്റെ ചുമരുകളില്‍ വിള്ളല്‍ വീണ് ഏത് നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയില്‍. കാലപ്പഴക്കമുള്ള ഒറ്റ മുറി കെട്ടിടത്തിലാണ് കാന്റീന്‍ പ്രവര്‍ത്തിക്കുന്നത്. കാന്റീന്‍ നടത്തിപ്പിനായി ഓപ്പണ്‍ സ്‌റ്റേജിനു സമീപത്തായി യൂണിവേഴ്‌സിറ്റി അനുവദിച്ച് നല്‍കിയ 55 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം പണിതു. എന്നാല്‍ അവിടെ വൈദ്യുതി സംവിധാനം ഇല്ലെന്ന കാരണത്താല്‍ തുറന്ന് കൊടുക്കുന്നില്ല. 60 വയസുകാരിയും കുടുംബശ്രീ യൂണിറ്റ് അംഗവുമായ മാധവിയാണ് കാന്റീന്‍ നടത്തിപ്പുകാരി.
പത്ത് കൊല്ലമായി മാധവി സ്വന്തം വീട്ടിലാണ് കറികള്‍ക്ക് ആവശ്യമായ പച്ചക്കറികള്‍ തയ്യാറാക്കുന്നത്. ഇവ കാന്റീനില്‍ എത്തിച്ച് പാകം ചെയ്ത് വിതരണം ചെയ്യുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടമുണ്ടായിട്ടും തകര്‍ന്ന ചുമരുകള്‍ക്ക് സമീപത്തെ ഭഷണവിതരണം ഏതു നിമിഷവും നിലയ്‌ക്കാവുന്ന അവസ്ഥയിലാണ്. .
കാന്റീനായി പുതിയ കെട്ടിടം പണി പൂര്‍ത്തിയാക്കിയിട്ടും പഴയ കെട്ടിടത്തില്‍ തുടരുന്നതിനെതിരെ എബിവിപി പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിനും അധികാരികള്‍ക്കും നിവേദനം നല്‍കി.ജനുവരി 1ന് തുറന്ന് കൊടുക്കാമെന്ന് വാഗ്ദാനം നല്‍കിയിട്ടും ഇതേ വരെ നടപടി കൈക്കൊണ്ടിട്ടില്ല.
















