കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കന്മാര് കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങളുടെ നിജസ്ഥിതിയെക്കുറിച്ച് സിബിഐ അന്വേഷണത്തിന് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ആക്ടിങ് ചീഫ് ജസ്റ്റിസ് നിഷിത മത്ര, ജസ്റ്റിസ് തപബ്രത ചക്രബര്‍ത്തി എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചാണ് ഉത്തരവിട്ടത്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് എംപിമാരും മന്ത്രിമാരുമുള്‍പ്പടെ 11 മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കന്മാര് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ‘നാരദ ന്യൂസ് പോര്‍ട്ടല്‍ പുറത്തുവിട്ടത്. അന്വേഷണ ഉത്തരവ് വന്നതിനു ശേഷം മുഖ്യമന്ത്രി മമത ബാനര്‍ജി അടിയന്തര പത്രസമ്മേളനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: