കൊല്ലങ്കോട്: സിപിഎം അയിത്തത്തിനെതിരെ പ്രസംഗിക്കുകയും അയിത്തം ആചരിക്കുകയും ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. മുതലമട അംബേദ്ക്കര്‍ കോളനി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവോത്ഥാന മൂല്യങ്ങള്‍ പ്രസംഗിക്കാനുള്ളതല്ലെന്നും അവ ആചരിക്കുവാനുള്ളതാണെന്നും ഓര്‍ക്കണം.ഒപ്പമുണ്ടെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ ചിലവിട്ട് പരസ്യം നല്കാന് മാത്രമേ സംസ്ഥാന സര്‍ക്കാരിന് കഴിയൂ. കൂടെ നില്ക്കാന് അവര്‍ക്ക് ആവില്ല. എന്നാല്‍ ബിജെപി ഓരോ പ്രതിസന്ധിയിലും ജനങ്ങള്‍ക്കൊപ്പമുണ്ട്. ജാതിവിവേചനം ഇല്ലാതെ എല്ലാവരും ഒരുമിച്ച് ജീവിക്കേണ്ടതാണ്.ഒരുമിച്ച് പോരാടണം. അതിന് ബിജെപിയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.സേവനം,സഹായം,സാഹോദര്യം,സ്നേഹം എന്നിവ പ്രസംഗിക്കുവാന്‍ മാത്രമമുള്ളതല്ല.അവ അനുഷ്ഠിക്കുവാനുള്ളതാണ്.
പട്ടികജാതി ഫണ്ട് വകമാറ്റി ചെലവഴിക്കാതെ ഇവര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കേണ്ടതാണ്. 2004ല്‍ നിര്‍മ്മിച്ചു നല്കിയെന്നു പറയുന്ന വീടുകളുടെ അവസ്ഥ ദയനീയമാണ്. വാസയോഗ്യമല്ലാത്തവയാണ് ഇവയില്‍ പലതും. ചിലവീടുകളുടെ പണികള്‍ പൂര്‍ത്തിയായിട്ടുപോലുമില്ല.ജീവിക്കുവാനുള്ള അവകാശമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്.
അയിത്തത്തിനും അനാചാരത്തിനും എതിരെ ശബ്ദിക്കേണ്ടത് ഓരോരുത്തരുടെയും ജന്മാവകാശമാണ്. അന്തസോടെ സമൂഹത്തില്‍ ജീവിക്കുന്നത് നിഷേധിക്കുവാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും അവകാശമില്ല. വേദനിക്കുന്നവരുടെ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുവാന്‍ ബിജെപിയുണ്ടാവും.സാധാരണക്കാരുടെ ഉന്നമനത്തിനും വികസനത്തിനുമായി പ്രധാനമന്ത്രി വിവിധ പദ്ധതികളും ഫണ്ടുകളും അനുവദിച്ചപ്പോള്‍ സംസ്ഥാനസര്‍ക്കാരാവട്ടെ അവ വകമാറ്റി ചെലവഴിക്കുകയാണ്.
പട്ടികജാതി വികസനത്തിനായി അനുവദിച്ച തുക വകമാറ്റിചെലവഴിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഊര് കൗണ്ടര്‍ പഴണിസ്വാമി, കാവേരി, മാരിയപ്പന്,വീരമ്മാള്‍ എന്നിവരെ ആദരിച്ചു.
ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ്, ജില്ലാ ജന.സെക്രട്ടറി കെ.ജി.പ്രദീപ്കുമാര്‍, ഒബിസി മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ എ.കെ.ഓമനക്കുട്ടന്, വേണു, ആര്.മനോഹരന്, ടി.എന്‍.രമേഷ്, എ.സി.ശെല്വന്, ലക്ഷ്മണന്,ശിവദാസ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: