ഓരോരുത്തരുടേയും ജീവിതത്തില്‍, അവരെ നേരിട്ടോ അല്ലാതെയോ സ്വാധീനിച്ച വ്യക്തികളുണ്ടാകാതിരിക്കില്ല. അങ്ങനെയല്ലാത്തവരുണ്ടെങ്കില് അത് വിരളവുമായിരിക്കും. ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് അത്തരം വിലയിരുത്തലുണ്ടാകുന്നതെങ്കില് സൈനികരോളം നമ്മെ സ്വാധീനിക്കാന്‍ പോന്ന മറ്റാരുമുണ്ടാകില്ല. അവരുടെ ത്യാഗങ്ങളോളം വിലമതിക്കുന്ന മറ്റൊന്നുമുണ്ടാകില്ല, അതിന്റെ മൂല്യത്തെ ഒന്നിനോടും താരതമ്യം ചെയ്യാനുമാവില്ല.
രാജ്യത്തെ സൈനികര്‍ക്ക് ഉത്തേജനം പകരുന്നതിനായി, അവര്‍ക്ക് ജനങ്ങള്‍ കത്തയക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചിരുന്നു. (Sandesh2Soldiers). മോദിജിയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് നിരവധി പേരാണ് സൈനികര്‍ക്ക് കത്തയച്ചത്. എന്നാല്‍ ഇതിനും മുമ്പ് ഒരു വ്യക്തി സ്വന്തം ശ്രമത്തിന്റെ ഫലമായി കത്തയച്ചിരുന്നു. മുപ്പത്തേഴ് വയസുകാരനായ സൂറത്തില്‍ നിന്നുള്ള സെക്യൂരിറ്റി ജീവനക്കാരനാണ് ദേശസ്നേഹം വെളിവാക്കി വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് കത്തയച്ചിരുന്നത്. സൈനികര്‍ അത്രത്തേളം അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. കാര്‍ഗില്‍ യുദ്ധ കാലത്ത് തുടങ്ങി ജിതേന്ദ്ര സിങ് ഗുര്‍ജാര്‍ ഇത്തരത്തില്‍ നിരന്തരം സൈനികരുടെ കുടുംബത്തിന് കത്തയക്കുന്നു. ഇതുവരെ 3000ത്തോളം കത്തുകള്‍ ജിതേന്ദ്ര അയച്ചു കഴിഞ്ഞു. സൈനികന് മരിച്ച കുടുബത്തെ സാന്ത്വനിപ്പിച്ചാണ് അദ്ദേഹം കത്തയക്കുന്നത്.
മാതൃരാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച സൈനികരുടെ കുടുബത്തെ രാജ്യം ബഹുമാനിക്കണം. ജിതേന്ദ്രയുടെ അഭിപ്രായത്തില്‍, വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയെന്നുള്ളത് ഒരു പൗരനെന്ന നിലയില്‍ നമ്മള് ഓരോരുത്തരുടേയും ധാര്‍മ്മികതയാണ്. ഇത്തരം ചിന്തയാണ് അദ്ദേഹത്തെ സൈനികരുടെ കുടുംബത്തിന് കത്തെഴുതാന്‍ പ്രേരിപ്പിച്ചത്. കത്തിലൂടെ അവരെ കുറിച്ച് ചിന്തിക്കാന്‍ ആരെങ്കിലുമൊക്കെയുണ്ടെന്ന തോന്നല്‍ അവരില്‍ ജനിപ്പിക്കണം. ഇതായിരുന്നു ജിതേന്ദ്രിന്റെ ഉദ്ദേശം.
വിവിധ വായനശാലകളില്‍ നിന്ന് ജിതേന്ദ്ര ഇതിനായി പത്രലേഖനങ്ങളും മറ്റും സംഘടിപ്പിച്ച് അവരുടെ മേല്‍വിലാസവും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരും അറിയും. തുടര്‍ന്ന് കത്തയക്കും. അങ്ങനെ 20000 സൈനികരുടെ വിവരങ്ങളാണ് അദ്ദേഹം ശേഖരിച്ചത്. 13 വര്‍ഷമായി സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുന്ന ജിതേന്ദ്ര സ്വന്തം ചെലവിലാണ് കത്തുകള്‍ അയച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: