കഴക്കൂട്ടം: തന്നെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കിയിരുന്നതായി ജേക്കബ് തോമസ്. മുഖ്യമന്ത്രി നല്കുന്ന പിന്തുണ ആശ്വാസം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കാര്യവട്ടത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കേരളയുടെ സെമിനാര്‍ ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിജിലന്‍സ് ഡയറക്ടര്‍. മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി മുന്നോട്ടുവന്നല്ലോ എന്നു ചോദിച്ചപ്പോള്‍ വെല്ലുവിളി നേരിടുന്ന ജോലി ചെയ്യമ്പോള്‍ കിട്ടുന്ന പിന്തുണ ആശ്വാസം പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. തടസ്സങ്ങളെ അതിജീവിക്കുമ്പോഴാണ് വിജയം കൈവരിക. കരുത്തുള്ളവര്‍ക്കു നേരെ മാത്രമേ കല്ലേറുണ്ടാകൂ. അല്ലാത്തവര്‍ താഴെ വീണുപോകും.
അന്വേഷണത്തിലിരിക്കുന്ന കേസുകളെ ബാധിക്കുന്നവ ഒഴികെ വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ വിജിലന്‍സ് മറുപടി നല്‍കുന്നുണ്ട്.
വിജിലന്‍സിന്റെ പ്രവര്‍ത്തനരീതികളെ സംബന്ധിച്ച് അവലോകനങ്ങള്‍ നടത്തുന്നു. ഇത്തരം അവലോകനങ്ങളുടെ അടിസ്ഥാനത്തില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെയാണ് ഒരോ സ്ഥാപനത്തിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നത്. ഫോണ്‍ മുഖേന ഉള്‍പ്പെടെ വിവിധതരത്തില്‍ പരാതികള്‍ വിജിലന്‍സിന് ലഭിക്കുന്നുണ്ട്. ഇവ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച രൂപരേഖ തയ്യാറാക്കി വരികയാണ്.
വിജിലന്‍സിനെതിരായ കോടതി പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ജേക്കബ് തോമസ് പറഞ്ഞു. ഐഎംകെ മേധാവി ഡോ കെ.എസ്. ചന്ദ്രശേഖര്‍ അധ്യക്ഷനായിരുന്നു. ഡോ ബി. രാജശേഖരന്, ഡോ എ.കെ. അമ്പോറ്റി, ഡോ അമ്പീഷ് മോന്, നിധിന് അനില്‍ ഗുരു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: