തമിഴ്നാട്ടില്‍ നിന്നും കടത്തിയ 2160 കിലോ അരി പിടികൂടിപാലക്കാട്: വീടുകളില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അക്രമങ്ങള്‍ക്കും പീഡന ശ്രമങ്ങള്‍ക്കുമെതിരെ ആര്‍ട്ട് ഓഫ് ലിവിങ്ങ് പാലക്കാട് വനിതാ ഘടകം പ്രതിരോധമൊരുക്കുന്നു.
ഷീ ഹെല്‍പ്പ് പാലക്കാട് എന്ന പദ്ധതി പ്രകാരം കുട്ടികള്‍ക്കും സ്ത്രീകള്‍ ക്കുമെതിരായുള്ള അക്രമമോ പീഠനമോ അതിനുള്ള സാധ്യതയോ പോലും അധികാരികളുമായി ബന്ധപ്പെടാന്‍ ഭയമുള്ള ആര്‍ക്കും ഷീ ഹെല്പിനെ 9995124798 എന്ന നമ്പറില്‍ അറിയിക്കാം.ഉറവിടം വെളിപ്പെടുത്താതെ ഇരകള്‍ക്ക് നിയമ സഹായം ഉറപ്പു വരുത്തും.പദ്ധതി പ്രചരിപ്പിക്കുന്നതിന് ആവശ്യായ പോസ്റ്റര്‍ പ്രചരണവും നടത്തുവാന്‍ തീരുമാനമായി.
പൊലീസിന്റെ വനിത സെല്ലില്‍ നിന്നും മുഴുവന്‍ സമയ സഹായവുമുണ്ടാവുമെന്ന് പാലക്കാട് വനിത സെല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.കെ.ബേബി അറിയിച്ചു.ആര്‍ട്ട് ഓഫ് ലിവിങ്ങ് പാലക്കാട് വനിതാ വിഭാഗം ‘സ്ത്രീ പ്രതിരോധം പുതിയ പ്രവണതകളും വെല്ലുവിളികളും എന്ന വിഷയത്തെ അധികരിച്ചു നടത്തിയ സെമിനാറിലാണ് ഈ തീരുമാനമുണ്ടായത്.
ഈ വര്‍ഷം ഇതുവരെ 650 ഓളം പരാതികള്‍ ലഭിച്ചു കഴിഞ്ഞു. ഇതില്‍ പുരുഷന്മാരുടെ പരാതികളുമുണ്ട്.ഈ വര്‍ഷം മാത്രം പ്രേമ ബന്ധങ്ങളില്‍ പെട്ട 13 മുതല്‍ 18 വയസു വരെ പ്രായമുള്ള 16 പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിങ്ങ് വണ്ടി വന്നതായി അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: