കൊഴിഞ്ഞാമ്പാറ: തമിഴ്നാടില്‍ നിന്നും അനധികൃതമായി എത്തിച്ച റേഷന്‍ അരി വേലംന്താവളം ബാബാജി നഗറിലെ രാജന്റെ ഷെഡില്‍ നിന്നും കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടി.
മുപ്പത്തി രണ്ട് ചാക്കുകളിലായി 2160 കിലോ അരി ഷെഡില്‍ സൂക്ഷിച്ചിരുന്നു. തമിഴ്നാടില്‍ നിന്നും ഇരുചക്ര വാഹനങ്ങില്‍ ചെറിയ ചാക്കുകളിയാണ് അരി ഷെഡിലെത്തിച്ചതെന്ന് രാജന് മൊഴി നല്കി.മൊത്ത കച്ചവടത്തിനായി ഇവിടെ നിന്നും കൊടുവായൂര്‍, പുതുനഗരം ഭാഗത്തേക്കാണ് കൊണ്ടു പോകുന്നത്.
കണ്ടുകെട്ടിയ അരി സപ്ലൈ ഓഫീസിലേക്ക് കൈമാറി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച്ച കാലത്ത് ഏഴരയോടെ എസ്. ഐ എസ്. സജികുമാര്‍, എം.രജീഷ്, മാര്ട്ടിന് എന്നിവരെത്തിയാണ് അരി പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: