മലപ്പുറം: രാഷ്ട്രപതി സ്ഥാനത്തേക്കടക്കം രാജ്യത്തെ പ്രശസ്തര്‍ക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കെ.പത്മരാജന് മലപ്പുറത്തും നാമനിര്‍ദ്ദേശപത്രിക നല്കി. ഇന്നലെ രാവിലെ 11ന് കലക്ട്രേറ്റിലെത്തി വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ക്ക് പത്രിക കൈമാറി. 1959ല്‍ തമിഴ്നാട്ടിലെ സേലത്ത് ജനിച്ച പത്മരാജന് 1988 മുതല്‍ രാജ്യത്തിന്റെ വിവിധ ലോക്സഭ, നിയമസഭ, കോര്പ്പറേഷന്, മുനിസിപ്പാലിറ്റി, പഞ്ചായത്ത് സീറ്റുകളിലേക്കും കെ.ആര്.നാരായണന്, എ.പി.ജെ.അബ്ദുള്‍കലാം, പ്രതിഭാ പാട്ടീല്‍, പ്രണബ് മുഖര്‍ജി തുടങ്ങിയ രാഷ്ട്രപതിമാര്ക്കെതിരെയും മത്സരിച്ചിട്ടുണ്ട്.
2014ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസിയില്‍ മത്സരിച്ചു. മുന്‍പ്രധാനമന്ത്രിമാരായ മന്മോഹന് സിംങ്, എ.ബി.വാജ്പേയി, പി.വി.നരസിംഹറാവു, ഉപരാഷ്ട്രപതിമാരായ ഹമീദ് അന്‍സാരി, കൃഷന് കാന്ത്, ഭൈരോണ്സിംങ് ഷെഖാവത്ത്, മുഖ്യമന്ത്രിമാരായിരുന്ന ജെ.ജയലളിത, എം.കരുണാനിധി, വൈ.എസ്.രാജശേഖര റെഡ്ഡി, കെ.കരുണാകരന്, എ.കെ.ആന്റണി, യെദിയൂരപ്പ, എസ്.എം.കൃഷ്ണ തുടങ്ങി നിരവധി പ്രമുഖര്‍ക്കെതിരെയും മത്സരിച്ചിട്ടുണ്ട്.
കെട്ടിവെച്ച കാശു കിട്ടില്ലെന്നറിഞ്ഞിട്ടും തെരഞ്ഞെടുപ്പ് മത്സരം തുടരുകയാണ് ഇയാള്‍ ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന എ.ആര്.നഗര്‍ മണ്ഡലത്തിലും ഇത്തവണ നാമനിര്‍ദ്ദേശപത്രിക നല്‍കിയിട്ടുണ്ട്. മലപ്പുറം മണ്ഡലത്തിലെ ആദ്യം പത്രിക സമര്‍പ്പിച്ചതും ഇദ്ദേഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: