ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്നത് ക്രൈസ്തവ സഭകളും കുഞ്ഞാടുകളും തമ്മിലുള്ള നിര്‍ദോഷമായ ഒരു ഇടപാടാണ്. എന്നാല്‍ എഴുത്തുകാരന് സക്കറിയയും ജമാഅത്തെ ഇസ്ലാമിയും തമ്മിലാവുമ്പോള്‍ അത് അങ്ങനെയല്ല. വര്‍ഷങ്ങളായി തുടരുന്ന മെഗാ ഡീലാണത്. എഴുത്ത്, അഭിമുഖം, പ്രസംഗം, പുസ്തകപ്രസിദ്ധീകരണം, എന്തിനേറെ കബറടക്കം വരെ അതില്‍പ്പെടുന്നു. പര്‍ദ്ദ കീറിയെറിഞ്ഞ് സ്വമതത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ച മാധവിക്കുട്ടിയുടെ ആത്മാവിലേക്ക് കാര്‍ക്കിച്ചുതുപ്പിയാണല്ലോ പാളയം പള്ളിയില്‍ കമലസുറയ്യയായിത്തന്നെ മാധവിക്കുട്ടിയെ കബറടക്കാന്‍ സക്കറിയ കാര്‍മികത്വം വഹിച്ചത്. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ 2017 മാര്‍ച്ച് നാലിന് ഗള്‍ഫ് മാധ്യമത്തിന്റെ കമല സുറയ്യ പുരസ്കാരം സ്വീകരിച്ച് സക്കറിയ നടത്തിയ പ്രസംഗം ജമാഅത്തെ ഇസ്ലാമിയുടെ ഒരു അടിമ, ആ സംഘടനയുടെ മനുഷ്യവിരുദ്ധവും ജനാധിപത്യവിരുദ്ധവും ദേശവിരുദ്ധവുമായ അജണ്ട വിറ്റഴിക്കാന്‍ കൂട്ടുനില്‍ക്കുന്നതിന്റെ സാക്ഷ്യപത്രമാണ്. വ്യക്തിയും പൗരനും എഴുത്തുകാരനുമെന്ന നിലയില്‍ ആത്മാഭിമാനവും അന്തസ്സും പെട്രോ ഡോളറിന് അടിയറവച്ച് സക്കറിയ നടത്തുന്ന ബുദ്ധിപരമായ ജല്പ്പനങ്ങള് ജുഗുപ്സാവഹമാണ്. സത്യത്തെ കുരിശേറ്റുന്ന സക്കറിയയുടെ ചില വാദമുഖങ്ങളും അവയ്ക്ക് കേരള സര്‍ക്കാരിനുവേണ്ടി ആഭ്യന്തരവകുപ്പ് അണ്ടര്‍സെക്രട്ടറിയായിരുന്ന മേരി ജോസഫ് 2014 ജനുവരിയില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്നുള്ള മറുപടികളും വായിക്കുക.
സക്കറിയ: എല്ലാ അര്‍ത്ഥത്തിലും വിപ്ലവകാരിയായിരുന്ന ഒരു വനിതയുടെ ഓര്‍മയ്ക്ക് ഇത്തരത്തിലൊരു സാഹിത്യപുരസ്കാരം ഒരു ഇസ്ലാമിക സ്ഥാപനമായ ‘മാധ്യമം’ ഏര്‍പ്പെടുത്തുമ്പോള്‍ ഞാനതിനെ ശുഭോദര്‍ക്കമായ ഒരു നടപടിയായാണ് കാണുന്നത്. ‘മാധ്യമം’ ആഴ്ചപ്പതിപ്പില്‍ പ്രത്യേകിച്ച് പ്രത്യക്ഷമാകുന്ന മതേതരവും മാനവികവുമായ സമീപനങ്ങളുടെയും അധഃസ്ഥിതിപക്ഷ നിലപാടുകളുടെയും ഹ്യൂമനിസ്റ്റ് പരിപ്രേക്ഷ്യത്തിന്റെയും തുടര്‍ച്ചയായാണ് ഞാന്‍ ഈ പുരസ്കാരത്തെ കാണുന്നത്.
സത്യവാങ്മൂലം: 1957 ല്‍ എഴുതിയുണ്ടാക്കിയ ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന പ്രകാരം ഇന്ത്യയില്‍ ഇസ്ലാമിക ഭരണത്തിനുവേണ്ടിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ ഭരണഘടന, കോടതികള്‍, നീതിന്യായ വ്യവസ്ഥകള്‍ എന്നിവയൊന്നും അംഗീകരിക്കരുതെന്ന് ജമാഅത്തെ ഇസ്ലാമി അംഗങ്ങളോട് നിര്‍ദ്ദേശിക്കുന്നു. ദേശീയത, ജനാധിപത്യം എന്നീ സങ്കല്‍പ്പങ്ങള്‍ക്ക് ഈ സംഘടന എതിരാണ്.
സക്കറിയ: ഒരു ആവരണമോ അടവോ ആണെന്ന് കരുതാനാവാത്തവണ്ണം ജനാധിപത്യപരവും മനുഷ്യാവകാശപരവും മതേതരവുമായ നിലപാടുകള്‍ ‘മാധ്യമ’ത്തില്‍ ശക്തിപ്രാപിക്കുന്നത് കാണാന്‍ കഴിയുന്നുണ്ട്… ഇസ്ലാമിനെപ്പറ്റിയുള്ള പ്രധാന കുറ്റപ്പെടുത്തല്‍ അതിന്റെ നാമത്തില്‍ ലോകമൊട്ടാകെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന രക്തപങ്കിലങ്ങളായ തീവ്രവാദങ്ങളെ സംബന്ധിച്ചാണ്. അവ യാഥാര്‍ത്ഥ്യങ്ങളാണ്. അവയുടെ നേരെ കണ്ണടയ്ക്കുന്നതുപോലും നമുക്കുണ്ട് എന്ന് നാം സത്യം ചെയ്യുന്ന മനുഷ്യത്വത്തോടുള്ള കൊടിയ അപരാധമാണ് എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു… പുരോഗമന പ്രസ്ഥാനം എന്ന് വേഷംകെട്ടിയാണ്, അല്ലെങ്കില്‍ തങ്ങളുടെതാണ് യഥാര്‍ത്ഥ വിശ്വാസം എന്ന വ്യാജവാദം ഉയര്‍ത്തിയാണ് തീവ്രവാദങ്ങള്‍ ഓരോ മതത്തിലും സ്ഥാനംപിടിക്കുന്നത്.
സത്യവാങ്മൂലം: മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെ നിരോധിത തീവ്രവാദ, ഭീകരവാദ സംഘടനകളുമായി ജമാഅത്തെ ഇസ്ലാമിക്ക് ബന്ധമുണ്ട്. നിരോധിക്കപ്പെട്ട മുസ്ലിം ഭീകരസംഘടനകളായ ‘സിമി’, എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട് എന്നിവയൊക്കെ ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തില്‍നിന്ന് രൂപപ്പെട്ട തീവ്രവാദ സംഘടനകളാണ്. പരിസ്ഥിതി പ്രശ്നങ്ങള്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ എന്നിവയിലൊക്കെ സംഘടന കാണിക്കുന്ന അമിതമായ താല്‍പ്പര്യം കാപട്യമാണ്.
സക്കറിയ: ജനങ്ങളോട് സത്യം പറയാത്ത മാധ്യമങ്ങളുടെ ശക്തി വര്‍ധിക്കുമ്പോള്‍ ആ ജനതയുടെ വര്‍ത്തമാനവും ഭാവിയും ഇരുളടഞ്ഞതായിത്തീരുന്നു. അത്തരമൊരു ഇരുട്ടിലാണ് ഇന്ന് ബുദ്ധിമാന്മാര് എന്ന് സ്വയം സങ്കല്‍പ്പിക്കുന്ന മലയാളികള്‍ തപ്പിത്തടയുന്നത്.
സത്യവാങ്മൂലം: ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്. ദേശവിരുദ്ധ ആശയങ്ങളുള്ള പുസ്തകങ്ങളും ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരിച്ചതായി തെളിവുണ്ട്. കേരളഘടകത്തിന്റെ പ്രവര്‍ത്തനത്തിന് വിദേശത്തുനിന്ന് പണം ലഭിക്കുന്നുണ്ട്. സാമ്പത്തിക സ്രോതസ്സുകള്‍ ദുരൂഹമാണ്.
സക്കറിയ: മതത്താല്‍ മാത്രം ഒരു സമൂഹം പുരോഗതി പ്രാപിക്കില്ല. സമൂഹങ്ങളുടെ പുരോഗതിക്ക്, യാതൊരു സംശയവും വേണ്ട, ആവശ്യം വിദ്യയാണ്; വിജ്ഞാനമാണ്; വ്യവസ്ഥാപിത ഗ്രന്ഥങ്ങള്‍ക്കും അപ്പുറത്തുള്ള അന്വേഷണമാണ്.
സത്യവാങ്മൂലം: ഇന്ത്യയിലെ ഭരണസംവിധാനവുമായി ഒരുതരത്തിലും സഹകരിക്കരുതെന്നാണ് ജമാഅത്തെ ഇസ്ലാമി അണികള്‍ക്ക് നല്കുന്ന നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ജോലി പോലും സ്വീകരിക്കരുത്. കോടതി നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കരുത്. രാജ്യത്ത് മുസ്ലിം ഭരണം സ്ഥാപിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കണം. അനുകൂല അവസരം വരുമ്പോള്‍ ഇതിനായി രംഗത്തിറങ്ങണം.
നായ്ക്കള്‍ ഇസ്ലാമിന് ഹറാമാണ്. പക്ഷെ ‘പുലിമുരുകനി’ലെ കരമന സുധീറിന്റെ കഥാപാത്രത്തെപ്പോലെ എതിരാളികളെ നേരിടേണ്ടിവരുമ്പോള്‍ ഇത് ബാധകമല്ല. നായ്ക്കളെപ്പോലെ യജമാന സ്നേഹമുള്ള മറ്റൊരു ജീവിയില്ല. സക്കറിയയെ എന്ന എഴുത്തുകാരനെ സ്നേഹിക്കുന്നവരുടെയുള്ളില്‍ ഒരു ചോദ്യമുയരുന്നുണ്ട്. ഇനിയും ഇവര്‍ക്കുവേണ്ടി കുരയ്ക്കുകയും കടിക്കുകയും ചെയ്യേണ്ടതുണ്ടോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: