വടക്കാഞ്ചേരി: ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള നാടോടി മോഷണസംഘങ്ങള്‍ വടക്കാഞ്ചേരി മേഖലയില്‍ താവളമാക്കുന്നു. വീടുകളില്‍ നിന്ന് വിലപിടിപ്പുള്ള സാധനസാമഗ്രികള്‍ ഈ സംഘങ്ങള്‍ കവര്‍ന്നെടുക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
കുട്ടികളും മുതിര്‍ന്നവരുമൊക്കെയായി എത്തുന്ന സംഘം ആക്രിസാധനങ്ങള്‍ വാങ്ങാനെന്ന രീതിയിലാണ് വീടുകള്‍ കയറിയിറങ്ങുന്നത്. വീട്ടുകാരുടെ ശ്രദ്ധതിരിഞ്ഞാല്‍ കിട്ടാവുന്നത് കൈക്കലാക്കി സ്ഥലം വിടുകയാണ് ഇവര്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസം നിരവധി വീടുകളില്‍ നിന്ന് സാധനസാമഗ്രികള്‍ മോഷണം പോയി. പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: