തൃശൂര്‍: പാര്‍ട്ട് – ഒ.എന്‍.ഒ ഫിലിംസ് തൃശൂരിന്റെ 18-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 9-ാമത് ഭരത് പി.ജെ. ആന്റണി സ്മാരക നാഷണല്‍ ഡോക്യുമെന്ററി ആന്‍ഡ് ഷോര്ട്ട്ഫിലിംഫെസ്റ്റ് 2017 വിഷയാവതരണം സിനിമയും ഫാസ്സിസവും സിനിമാ നിരൂപകന് ജി.പി. രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ബിന്നി ഇമ്മട്ടി അധ്യക്ഷത വഹിച്ചു.
ഫിലിംഫെസ്റ്റ് ബുക്ക് പ്രകാശനം സംവിധായകന് ഫറൂക്ക് അബ്ദുള്‍ റഹ്മാന് നിര്‍വ്വഹിച്ചു. വിനയ്ലാല് ക്രിയ ഏറ്റുവാങ്ങി.
സാഹിത്യ അക്കാദമി ഹാളില്‍ 14ന് വൈകീട്ട് 4.30ന് സമാപന സമ്മേളനത്തില്‍ അക്കാദമി പ്രസിഡന്റ് വൈശാഖന് ഉപഹാര സമര്‍പ്പണം നടത്തും. സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: