മാനന്തവാടി :തെരുവ് നായ കൂട്ടം ആടുകളെ കടിച്ചു കൊന്നു. കാരക്കാമല ഉപ്പി നാസറിന്റെ മൂന്ന് ആടുകളാണ് ചത്തത്.കഴിഞ്ഞ ദിവസമാണ് സംഭവം. വീടിന് സമീപത്തെ തോട്ടത്തിൽ മേയാനായി കെട്ടിയിട്ടതായിരുന്നു. പ്രദേശത്ത് നായ ശല്യം മൂലം കാൽനടയാത്രക്കാർ ഭയന്നാണ് യാത്ര ചെയ്യുന്നത്. സ്കൂൾ വിദ്യാർത്ഥികൾക്കാണ് ഏറെ ഭീഷിണി.നായ ശല്യം തടയാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: