വാഷിംഗ്ടണ്‍: ബറാക് ഒബാമ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ നടപ്പാക്കിയ പദ്ധതിയായ ഒബാമ കെയര്‍ ഒരു ദുരന്തമായിരുന്നെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പദ്ധതി ദയനീയമായി പരാജയപ്പെടുകയായിരുന്നുവെന്നും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംയുക്തമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കി.
ആരോഗ്യമേഖലയിലെ സ്വപ്നപദ്ധതിയായി അവതരിപ്പിക്കപ്പെട്ട ഒബാമ കെയര്‍ വന്‍സാമ്പത്തിക ബാധ്യതയാണ് രാജ്യത്തിന് വരുത്തിവെക്കുന്നതെന്ന് ട്രംപ് നേരത്തേ ആരോപിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ഒബാമ കെയര്‍ നിര്‍ത്തലാക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: