പാരീസ്: പാരീസിലെ ഒര്‍ലി വിമാനത്താവളത്തില്‍ തോക്ക് തട്ടിപ്പറിക്കാന്‍ ശ്രമിച്ച അക്രമിയെ സൈനികന് വെടിവച്ചു കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് യാത്രക്കാരെ വിമാനത്താവളത്തില്‍നിന്ന് ഒഴിപ്പിച്ചു.
സ്ഫോടക വസ്തുക്കള്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ പോലീസ് തെരച്ചില്‍ നടത്തുകയാണെന്നും കൊല്ലപ്പെട്ടയാള്‍ ആരാണെന്നു പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: