കോഴിക്കോട്: ഏതെങ്കിലും ഒരു മാധ്യമം തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ ആ തെറ്റ് ചൂണ്ടി കാണിച്ച് മാധ്യമ ലോകത്തെ മുഴുവന്‍ വിമര്‍ശിക്കുകയാണ് സമൂഹം ചെയ്യുന്നതെന്ന് എന്ന് മീഡിയ അക്കാദമി മുന്‍ ചെയര്മാന് എന്‍.പി. രാജേന്ദ്രന് പറഞ്ഞു.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും ജില്ലാ യുവജന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കോഴിക്കോട് പോലീസ് ക്ലബ്ബ് ഹാളില്‍ സംഘടിപ്പിച്ച മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവര്‍ത്തനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടമാണ് ഇന്നത്തേത്. സ്വതന്ത്രമായ, വിമര്‍ശനാത്മകമായ മനോഭാവം മേഖലയില്‍ ജോലി ചെയ്യുന്നവര്ക്കുണ്ടാവണം. മാധ്യമ ധര്‍മ്മത്തെക്കുറിച്ച് ഘോരമായി പ്രസംഗിച്ച് നടക്കുന്നവര്‍ അത് പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം അഡ്വ.വി.പി. റജീന മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി. ശേഖര്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗം ഷരീഫ് പാലോളി, മാധ്യമ പ്രവര്‍ത്തകരായ പ്രേംചന്ദ്, ഷാജഹാന് കാളിയത്ത്, പി.ടി. നസീര്‍, ഒ.ആര്. രാമചന്ദ്രന്, കൗണ്‍സിലര്‍ ഉഷാദേവി, ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ഇ.അനൂപ്, തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാനത്ത് അഞ്ച് മേഖലകളിലായാണ് യുവജനക്ഷേമ ബോര്‍ഡ് മാധ്യമ ശില്പശാല സംഘടിപ്പിച്ചത്. 25 മുതല്‍ 27 വരെ തിരുവനന്തപുരത്ത് മൂന്ന് ദിവസത്തെ മാധ്യമ ശില്പശാലയും നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: