Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

സിറിയ-കലാപത്തീയുടെ ആറു വര്‍ഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 04:28 pm IST
in Special Article

മരിച്ച കുഞ്ഞുമക്കളെ കൈയ്യിലേന്തി നില്‍ക്കുന്നവര്‍. മുറിവേറ്റ് പ്രാണനുംകൊണ്ട് ഓടുന്നവര്‍.തകര്‍ന്നു തരിപ്പണമായ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമിടയില്‍ ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍.പിരമിഡുപോലെ കൂമ്പാരം കൂട്ടിയ ശവങ്ങള്‍.

ഏതു നിമിഷവും മരണം പലതരത്തില്‍ ഇരച്ചുവരാമെന്നു പേടിച്ചിരിക്കുന്നവര്‍…കഴിഞ്ഞ ആറുവര്‍ഷമായി പത്ര ദൃശ്യ മാധ്യമങ്ങളില്‍ നാം വായിക്കുകയും കാണുകയും ചെയ്യുന്ന സിറിയന്‍ ദുരന്തങ്ങളാണിത്. ചോര പ്രളയം ഇപ്പഴും ഒഴുകിക്കൊണ്ടിരിക്കുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തിന് ഇക്കഴിഞ്ഞ വ്യാഴാഴ്ച ആറു വര്‍ഷം തികയുകയായിരുന്നു.നാലു ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടു.11 ലക്ഷംപേര്‍ക്ക് പരിക്കേറ്റു.ഭവന രഹിതരായത് ഒരുകോടിയിലേറെപ്പേര്‍.

ലക്ഷക്കണക്കിനു പേരാണ് വിശപ്പും രോഗവുംകൊണ്ടു വലയുന്നത്.കുട്ടികള്‍ സ്‌ക്കൂളുകളില്‍ പോയകാലം മറന്നു.യൂറോപ്പിലാകെ സിറിയന്‍ അഭയാര്‍ഥികള്‍ എല്ലാം ഇട്ടെറിഞ്ഞ് ബോംബിനും വെടിയുണ്ടകള്‍ക്കും ഇടയിലൂടെ ജീവനുംകൊണ്ടാടുകയാണ്.ദുരിതങ്ങളുടെ പുതിയ വ്യാകരണം ചമച്ച് സിറിയ ആയുധങ്ങളുടെ കോമ്പല്ലില്‍ മനുഷ്യശരീരങ്ങളെ കോര്‍ത്തെടുക്കുകയും ചരിത്ര സ്മാരകങ്ങളുള്‍പ്പെടെ ആവാസ കേന്ദ്രങ്ങള്‍ പൊടിയാക്കുകയും ചെയ്യുമ്പോഴും മരിച്ചവര്‍ക്കോ ജീവിച്ചിരിക്കുന്നവര്‍ക്കോ അറിയില്ലായിരിക്കാം ഈ ചോരച്ചരിത്രം എന്തിനെന്ന്. ആയുധ കലാപത്തിനു നേതൃത്വം കൊടുത്തവര്‍ക്കുമാത്രമാകാം ഒരുപക്ഷേ അറിയാവുന്നത്. കലാപം നടുത്തുന്നവര്‍ക്ക് കാരണം അറിയേണ്ടല്ലോ.യുദ്ധവും നാശവും നീണ്ടുപോകേ ആദ്യകാരണങ്ങള്‍ തന്നെ ഇല്ലാതാവുകയും അകാരണങ്ങള്‍ കേറിവരുകയുമാണല്ലോ പതിവ്.

പ്രസിഡന്റ് ബാസര്‍ അല്‍ അസദിന്റെ കാര്‍മികത്വത്തിലാണ് സിറിയയില്‍ ആഭ്യന്തര കലാപങ്ങളുടെ മുളപൊട്ടുകയും വിവിധ വെള്ളവും വളവും ചേര്‍ന്ന് തഴച്ചു വളര്‍ന്ന് ഇന്നത്തെ പാപ ഫലങ്ങളായതും.അതിനു പിന്നില്‍ മതവും രാഷ്‌ട്രീയവും അന്താരാഷ്‌ട്ര ഗൂഢാലോചനകളും നിരന്നപ്പോള്‍ സിറിയ ലോകത്തിന്റെ തന്നെ ഉണങ്ങാത്ത വ്രണമായി പഴുത്തു.സിറിയന്‍ സൈന്യവും വിമതരും തമ്മിലാണ് കലാപം എന്നു പറയുമ്പോഴും അതില്‍ മതന്യൂനപക്ഷവും മതഭൂരിപക്ഷവും സുന്നിയും ഷിയായും കുര്‍ദും ഇറാനും ഇറാക്കും ഉള്‍പ്പടെ പലതരം ചേരുവകളുണ്ട്.അതിനുള്ളില്‍ വന്‍ ചൂഷണം നടത്തുന്ന ഭീകരര്‍വേറെ.വലിയ അരുതായ്‌മയ്‌ക്കു വേണ്ടതൊക്കെ ഉണ്ടെന്നര്‍ഥം.

അമേരിക്കയും റഷ്യയുംകൂടി സിറിയന്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ മറ്റൊരു ലോക മഹായുദ്ധത്തിന്റെ വെടിമരുന്ന് എല്ലാവരും മണുത്തു.ലോകത്ത് വിവിധ ഇടങ്ങളില്‍ പലവേഷങ്ങളില്‍ യുദ്ധങ്ങളുള്ളതുകൊണ്ട് കേന്ദ്രീകൃതമായൊരു ലോക യുദ്ധത്തിന്റെ സ്വഭാവം ചിതറിപ്പോയെന്നും വിചാരിക്കുന്നുണ്ട് ലോകം.

അറബ് വസന്തത്തിന്റെ മുല്ലപ്പൂ മണവുമായി ആദ്യം ടുണീഷ്യയിലും പിന്നീട് ഈജിപ്തിലും വീശിയ കാറ്റിന്റെ തുടര്‍ച്ച മറ്റൊരു വിധത്തിലായി തീര്‍ന്നതിന്റെ പരിണതിയായിരുന്നു സിറിയന്‍ പ്രശ്‌നത്തിന് പുതിയ കാമ്പായി മാറിയത്. സിറിയയില്‍ പക്ഷേ വസന്തത്തിനു പകരം കൊടും വേനലാണ് തിളച്ചത്,ഇന്നും അതു തിളച്ചുകൊണ്ടിരിക്കുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

Kerala

തീരസംരക്ഷണവും അടിസ്ഥാന സൗകര്യവികസനവും; മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനവും ദുരന്ത നിവാരണവും

Kerala

ജനങ്ങള്‍ക്കും വന്യജീവികള്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന സുസ്ഥിര നടപടികള്‍

Kerala

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

Kerala

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

താങ്ങാനാവുന്ന ജീവിത ചെലവുകള്‍, വികസിത കേരളനിര്‍മ്മിതിക്കായ അടിസ്ഥാന സൗകര്യവികസനം

വോട്ടിംഗ് മെഷീനില്‍ പേര് അഞ്ജലി നായര്‍ എന്ന് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍

യഥാര്‍ത്ഥ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലേക്കുള്ള യാത്ര; അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവസരസമത്വം ഉറപ്പാക്കും

മഞ്ഞക്കുറ്റികൾ മറന്നേക്കൂ; പുതിയ അതിവേഗ റയിൽപാത വരുന്നുണ്ട്; എൻഡിഎയുടെ സമഗ്ര റയിൽ വികസന വാഗ്ദാനം; നടപ്പാക്കുന്നത് മെട്രോമാന്റെ പദ്ധതികൾ

സമാധാനവും ആരോഗ്യവും സന്തോഷവും; ആധുനിക നഗരങ്ങളും ഗ്രാമങ്ങളും ഒപ്പം മികച്ച അടിസ്ഥാന സൗകര്യങ്ങളും

70 കഴിഞ്ഞവർക്ക്, വിധവകൾക്ക്, നിർദ്ധന ഗൃഹനാഥകൾക്ക് മാസം 3000 രൂപ ക്ഷേമ പെൻഷൻ, അതത് മാസത്തിൽ മുടങ്ങാതെ

എല്ലാവർക്കും കുടിവെള്ളം; 20000 ലിറ്റർ സൗജന്യമായി, ജലാശയങ്ങൾ ശുദ്ധമാക്കും

ലക്ഷ്യം സാമ്പത്തിക സ്വയംപര്യപ്തതയുള്ള സംസ്ഥാനം; കേരളത്തെ പൂര്‍ണ്ണമായും കടബാധ്യതയില്ലാത്ത സം്സ്ഥാനമാക്കും

വിഴിഞ്ഞത്ത് ആളില്ലാത്ത വീടിന്റെ ഗേറ്റില്‍ കുടുങ്ങിയ തെരുവുനായ കുഞ്ഞുങ്ങളെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി

പാചക വാതകം നൽകും; ഒരു മുടക്കവുമില്ലാതെ ആവശ്യത്തിന്: എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.