തിരുവനന്തപുരം: മോഹന്‍ ലാലിനെ ഇഷ്ടമായിരുന്നു പണ്ടേ. മകനെപ്പോലെയായിരുന്നു ആ അമ്മയ്ക്ക് മലയാളത്തിന്റെ പ്രിയ നടന്. മോഹന്‍ലാലിനെ കാണുക എന്നുള്ളതായിരുന്നു എഴുപത്തിയഞ്ചുകാരിയായ ഇന്ദിരാദേവിയുടെ വളരെ നാളത്തെ ആഗ്രഹം.
ശ്രീകാര്യത്തിന് സമീപം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ വിശ്രാന്തി ഭവനിലെ അന്തേവാസിയാണ് പാല്‍ക്കുളങ്ങര സ്വദേശിയായ ഇന്ദിരാ ദേവി. കാരുണ്യയിലെത്തുന്ന പലരോടും ഇന്ദിരാദേവി തനിക്ക് മോഹന്‍ലാലിനെ ഇഷ്ടമാണെന്നും ലാലിന്റെ സിനിമകള്‍ കാണാറുണ്ടെന്നും മരിക്കുന്നതിന് മുമ്പ് ലാലിനെ കാണണമെന്നും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ഈ അമ്മയുടെ ആഗ്രഹം കാരുണ്യയിലെത്തിയ ഒരാള്‍ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത് കണ്ടറിഞ്ഞ മോഹന്‍ലാല്‍ ഷൂട്ടിങ്ങിനിടയില്‍ ഇന്ദിരാദേവിയെ കാണാനെത്തുകയായിരുന്നു.
കഴക്കൂട്ടത്ത് നടക്കുന്ന ഷൂട്ടിങ്ങിനിടയിലാണ് മോഹന്‍ലാല്‍ ഇന്നലെ തന്റെ ആരാധികയെ കാണാനെത്തിയത്. കാരുണ്യയിലെത്തിയ മോഹന്‍ലാല്‍ അരമണിക്കൂറോളം അന്തേവാസികളുമായി സന്തോഷം പങ്കിട്ടാണ് മടങ്ങിയത്.
എന്നാല്‍, മോഹന്‍ലാലിനെ കണ്ടു മതിയായില്ലെന്നും മമ്മൂട്ടിയെക്കൂടി കണ്ടാല്‍ കൊള്ളാമെന്നുമാണ് ഇന്ദിരാദേവിയുടെ അടുത്ത ആഗ്രഹം. ബന്ധുക്കള്‍ ആശ്രയിമില്ലാത്തവരും രോഗികളുമായ നൂറോളം പേരാണ് കാരുണ്യയിലെ അന്തേവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: