കോയമ്പത്തൂര്‍: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അന്തരിച്ച മുതിര്‍ന്ന സംഘ പ്രവര്‍ത്തകര്‍ക്കും മറ്റു പ്രമുഖര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ചാണ് അഖില ഭാരതപ്രതിനിധി സഭക്ക് തുടക്കമായത്.
ആര്‍എസ്എസ് പ്രചാരകന്മാരായിരുന്ന കെ.സൂര്യനാരായണ റാവു, എം.സി. ജയദേവ, തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജെ. ജയലളിത, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി സുന്ദര്‍ലാല്‍ പട്വ, രാം നരേഷ് യാദവ്, സുര്‍ജിത് സിങ് ബര്‍ണാല, ഭായി മഹാവീര്‍, ജയവന്ദി ബെന്‍ മേത്ത, മണ്ണാറശാല മുഖ്യതന്ത്രിമാരായ എം.എസ്. സുബ്രഹ്മണ്യന് നമ്പൂതിരി, ജി.വാസുദേവന്‍ നമ്പൂതിരി തുടങ്ങിയവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. സര്‍കാര്യവാഹ് സുരേഷ് ജോഷിയാണ് അനുശോചന സന്ദേശം വായിച്ചത്.
പ്രതിനിധി സഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സംഘ പ്രവര്‍ത്തനത്തില്‍ 15 ശതമാനത്തിലേറെ വളര്‍ച്ച രേഖപ്പെടുത്തി. ദൈനംദിന ശാഖകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. 57987 ശാഖകളാണ് ദൈനംദിനം നടക്കുന്നത്.
36693 സ്ഥലങ്ങളിലായാണിത്. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തിലേറപ്പേര്‍ പ്രാഥമിക ശിക്ഷാ വര്‍ഗില്‍ പങ്കെടുത്തു. പ്രഥമ വര്‍ഷ സംഘശിക്ഷാ വര്‍ഗ്ഗില്‍ 17500 പേരും ദ്വിതീയ വര്‍ഷ വര്‍ഗ്ഗില്‍ 4130 പേരും തൃതീയ വര്‍ഷ വര്‍ഗ്ഗില്‍ 973 പേരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: