ലക്നൗ: ഝാര്‍ഖണ്ഡിലെ പൗരി ഗര്‍വാള്‍ ജില്ലയ്ക്ക് ആഹ്ലാദമാണ്, പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദം. ഈ ജില്ലയ്ക്ക് രണ്ടു മുഖ്യമന്ത്രിമാരെ കിട്ടിയിരിക്കുന്നു. ആദ്യം ത്രിവേന്ദ്ര സിങ് റാവത്ത്, ഇപ്പോഴിതാ യോഗി ആദിത്യയും. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി റാവത്തും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യയും ഈ ജില്ലയില്‍ നിന്നുള്ളവരാണ്.
പൗരി ഗര്‍വാള്‍ ജില്ലയിലെ പഞ്ചുര്‍ ഗ്രാമത്തിലുള്ളവര്‍ക്ക് യോഗി ആദിത്യ എന്നാല്‍ അവരുടെ പ്രിയപ്പെട്ട അജയ് ബിഷ്ട് ആണ്. ഇതാണ് യോഗി ആദിത്യയുടെ ആദ്യത്തെ പേര്. തൊണ്ണൂറുകളില്‍ രാമജന്മഭൂമി പ്രസ്ഥാനവുമായി ബന്ധപ്പെട്ടു വീടു വിട്ടിറങ്ങിയ അജയ് ആ പ്രവര്‍ത്തനത്തിടെയാണ് ഗോരഖ്നാഥ് ക്ഷേത്രത്തിലെ മഹന്ത് അവൈദ്യനാഥിനെ കണ്ടുമുട്ടിയത്. അദ്ദേഹത്തിന്റെ ശിഷ്യനായി. അവൈദ്യനാഥാണ് ആദിത്യനാഥ് എന്ന പേരു നല്‍കിയത്.
അച്ഛന്, റിട്ടയേര്‍ഡ് ഫോറസ്റ്റ് ഓഫിസര്‍ ആനന്ദ് ബിഷ്ടിയുടെ നേതൃത്വത്തില്‍ ഗ്രാമത്തില്‍ നിന്ന് നിരവധി ബന്ധുക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ലക്നൗവില്‍ എത്തിയിരുന്നു. അച്ഛന് ഇപ്പോള്‍ അജയ് എന്ന പേരു തന്നെയാണ് പറയുന്നത്. ഉത്തര്‍പ്രദേശിന്റെ ചരിത്രത്തില്‍ പുതിയ അധ്യായമാണ് അജയ് മുഖ്യമന്ത്രിയായതിലൂടെ തുടങ്ങുന്നതെന്ന് അച്ഛന് ഉറപ്പ്.
ഏതാണ്ട് 20 വര്‍ഷം മുമ്പ് ഒരു നിയോഗമെന്നതു പോലെ ഗ്രാമം വിട്ട യോഗി പിന്നീട് തന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു പലപ്പോഴും തിരിച്ചെത്തിയിട്ടുണ്ട്. ഗര്‍വാള്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഗണിതത്തില്‍ ബിരുദം നേടയതിനു ശേഷമാണ് യോഗി രാമജന്മഭൂമി പ്രക്ഷോഭത്തില്‍ അണിചേര്‍ന്നത്. ആനന്ദ് ബിഷ്ടിയുടെ ഏഴുമക്കളില്‍ രണ്ടാമനാണ് യോഗി. നാല് ആണ്മക്കളും മൂന്നു പെണ്മക്കളും. സഹോദരന്മാരില് ഒരാള്‍ മാധ്യമപ്രവര്‍ത്തകനാണ്. മറ്റുള്ളവര്‍ക്ക് സ്വന്തം ബിസിനിസ്.
ഗോരഖ്പൂരാണ് പ്രവര്‍ത്തന കേന്ദ്രമെങ്കിലും തന്റെ ഗ്രാമവുമായും ബന്ധുക്കളുമായും നല്ല ബന്ധമാണ് യോഗിക്കുണ്ടായിരുന്നത്. ഗ്രാമത്തില്‍ ഗോരഖ്നാഥ് ട്രസ്റ്റിന്റെ സ്കൂള്‍ തുടങ്ങിയിട്ടുണ്ട് യോഗി. ഗ്രാമത്തിന്റെ കുലദേവതാ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി ഇടയ്ക്ക് എത്തും. ഉത്തരാഖണ്ഡ് നിയമസഭയിലേക്ക് ഈ ഗ്രാമം ഉള്‍പ്പെടുന്ന യംകേശ്വര് മണ്ഡലത്തില്‍ നിന്നു ബിജെപിക്കായി മത്സരിച്ച മുന്‍ മുഖ്യമന്ത്രി ബി.സി.ഖണ്ഡൂരിയുടെ മകള്‍ റിതുവിന്റെ പ്രചരണത്തിന് യോഗി എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: