ഇംഫാല്‍: മണിപ്പൂരില്‍ എന്‍.ബീരേന്‍ സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. കഴിഞ്ഞ ബുധനാഴ്ചയാണ് ബീരേന്‍ സിങ് മണിപ്പൂരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഒരു വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഇദ്ദേഹം ഹെയ്ന്‍ഗാങ് മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി, ലോക് ജനശക്തി പാര്‍ട്ടി എന്നിവയിലെ അംഗങ്ങളുടെ പിന്തുണയോടെയാണ് ബിജെപി രുപീകരിച്ചത്. ഫുട്ബോള്‍ താരവും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ബീരേന്‍ സിങ്, 2002ല്‍ ഡെമോക്രറ്റിക് റവല്യൂഷണറി പീപ്പിള്‍സ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തി. 2004ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
എന്നാല്‍ കോണ്‍ഗ്രസിലെയും സര്‍ക്കാരിലെയും അഴിമതിയില്‍ മനംനൊന്ത് ബീരേന്‍ കോണ്‍ഗ്രസ് വിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: