മലപ്പുറം: ജില്ലയിലെ ഹൈസ്കൂളുകളില്‍ അദ്ധ്യാപകരുടെ ഒഴിവുകള്‍ ഉണ്ടായിട്ടും പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്തത് സംരക്ഷിത അദ്ധ്യാപകരെ സംരക്ഷിക്കാനാണെന്ന് പിഎസ്സി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചു.
വിവിധ ഭാഷാ വിഷയങ്ങളിലായി 150 ഓളം ഒഴിവുകള്‍ ഉണ്ടായിട്ടും റിപ്പോര്‍ട്ട് ചെയ്യാന്‍ വിദ്യാഭ്യാസ അധികൃതര്‍ തയ്യാറായിട്ടില്ല.
തസ്തിക നിര്‍ണ്ണയം പൂര്‍ത്തിയാകുന്നതുവരെ നിലവിലുള്ള ഒഴിവുകള്‍ നികത്താത്തത് മറ്റ് ജില്ലകളില്‍ നിന്നു വരുന്ന അദ്ധ്യാപകരെ നിയമിക്കുന്നതിന് വേണ്ടിയാണ്. ഇത് സാമൂഹിക നീതിയോടുള്ള നിഷേധമാണെന്നും അംഗീകരിക്കാനാവില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.
വിവിധ അദ്ധ്യാപക റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികളെ സംഘടിപ്പിച്ച് പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കും. ഇ.അബ്ദുല്‍ ഹമീദ്, കെ.എം.ദിവ്യ, എം.ബിനേഷ്, വി.കെ.ശോഭിത്ത്, വി.രഞ്ജിനി, കെ.വിനീത, എന്‍.വി.രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: