പരപ്പനങ്ങാടി: കഴിഞ്ഞ രണ്ടുമാസത്തിനിടെ പരപ്പനങ്ങാടിയില്‍ നിന്നും പരിസരങ്ങളില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത് ഇരുപതിലേറെ തവണ. പരപ്പനങ്ങാടി, തിരൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് ട്രെയിനില്‍ വന്‍തോതില്‍ പുകയില ഉല്പ്പന്നങ്ങളെത്തുന്നത്.
രാത്രി സമയങ്ങളില്‍ പരപ്പനങ്ങാടിയിലെത്തുന്ന ട്രെയിനുകള്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ വേഗത കുറക്കുമ്പോള്‍ റെയില്‍വേ ചാമ്പ്രയില്‍ കാത്തിരിക്കുന്ന സംഘങ്ങള്‍ക്ക് കെട്ടുകള്‍ എറിഞ്ഞു കൊടുക്കുന്നതാണ് ഒരു രീതി. തിരൂരില്‍ പാര്‍സല്‍ മുഖാന്തിരമാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നും ചരക്കെത്തുന്നത്. ഇത് ഏജന്റുമാര്‍ മുഖേന ചെമ്മാട്, വേങ്ങര, കോട്ടക്കല്‍, മലപ്പുറം പ്രദേശങ്ങളില്‍ വില്‍പ്പനക്കെത്തുന്നത്.
തിരുരങ്ങാടിയില്‍ പന്താരങ്ങാടി സ്വദേശിയെ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ കേസില്‍ പിടികൂടിയത് കഴിഞ്ഞ മാസമാണ്. പാലത്തിങ്ങല്‍, കരിപറമ്പ് പരപ്പനങ്ങാടി, ചെമ്മാട്, വേങ്ങര പ്രദേശങ്ങളില്‍ ജോലിക്കായി അന്യസംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികള്‍ എത്തുമ്പോള്‍ കഞ്ചാവ്, ചരസ്, ഭാംഗ് തുടങ്ങിയ മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ കടത്തികൊണ്ടു വരുന്നുണ്ട് ഇതോടെയാണ് ഉത്തരേന്ത്യന്‍ മയക്കുമരുന്നുകള്‍ ജില്ലയില്‍ വ്യാപകമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: