കാസര്‍കോട്: പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി മുഖേന 15 ശതമാനം മുതല്‍ 35 ശതമാനം വരെ സബ്സിഡി നിരക്കില്‍ വ്യവസായ സംരംഭം ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന വ്യവസായ സംരംഭകര്‍ക്കായി ബോധവല്‍ക്കരണ സെമിനാര്‍, ബാങ്ക് പ്രതിനിധികളെയും കൂടി ഉള്‍പ്പെടുത്തി നാളെ രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ജില്ലാതല ഉപദേശക സമിതി (പി.എം.ഇ.ജി.പി) യോഗവും അന്ന് ചേരും. മുന്‍കൂര്‍ രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍- 9995033136, 9961194467.
പ്രതികരിക്കാൻ ഇവിടെ എഴുതുക: