ധാക്ക: ഇന്ത്യയിലേക്കുള്ള ജിഹാദി ഭീകരരുടെ നുഴഞ്ഞുകയറ്റം വര്‍ധിച്ചുവരികയാണെന്ന് ബംഗ്ലാദേശ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിനയച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.
രണ്ടായിരത്തോളം ഹുജി, ജെഎംബി ഭീകരര്‍ ഇന്ത്യന്‍ അതിര്‍ത്തി കടക്കാനുള്ള തയ്യാറെടുപ്പിലാണ്. ബംഗാള്‍, അസം, ത്രിപുര തുടങ്ങി ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള സംസ്ഥാനങ്ങള്‍ വഴിയാണ് ഇവര്‍ നുഴഞ്ഞുകയറുന്നത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് നുഴഞ്ഞുകയറ്റക്കാരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 2014-15 വര്‍ഷത്തില്‍ 800നും- 659നുമിടയിലായിരുന്നു ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം. 2014 ഒക്ടോബറിലെ ബര്‍ദ്വാന്‍ സ്ഫോടനത്തിനു പിന്നിലും ബംഗ്ലാദേശില്‍ നിന്നുള്ള ജെഎംബി ഭീകരരായിരുന്നു. ഇതില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.
ബംഗ്ലാദേശ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് സംസ്ഥാനങ്ങളേയും ആശങ്കയിലാഴ്ത്തി. ആറു മാസങ്ങളായി അതിര്‍ത്തിയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് ആസം അഡീഷണല്‍ ഡിജിപി പല്ലബ് ഭട്ടാചാര്യ അറിയിച്ചു. ഇതുവരെ 54 ജെഎംബി ഭീകരരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗ്ലാദേശ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചു. അതിര്‍ത്തി പ്രദേശങ്ങളില്‍ നിത്യവും നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തേയും രൂപീകരിച്ചിട്ടുണ്ട്.
അതിനിടെ ജനുവരി 12ന് വ്യാജ പാസ്പോര്‍ട്ടുമായി ജെഎംബി സെക്രട്ടറി ഇഫ്തദൂര് റഹ്മാന് ഇന്ത്യയില്‍ കടന്നതായും അസം, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഭീകരരുമായി ഇയാള്‍ ബന്ധപ്പെടുന്നുണ്ടെന്നും സൂചനയുണ്ട്. ജനുവരി 18ന് ഇന്ത്യയിലുള്ളവരുമായി റഹ്മാന് കൂടിക്കാഴ്ച്ച നടത്തിയതായും പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: