കാഞ്ഞങ്ങാട്: മലോത്ത് കസബ ഹൈസൂളില് ക്രമക്കേട് നടത്തിയ പ്രധാദ്ധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് എന്‍ടിയു ജില്ല കമ്മറ്റി ആവശ്യപ്പെട്ടു. നൂറ് ശതമാനം വിജയത്തിന് വേണ്ടി കുറുക്കു വഴി സ്വീകരിച്ച് പൊതു വിദ്യാഭ്യാസത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യുകയും വിദ്യാഭ്യാസ വകുപ്പിന് തന്നെ നാണക്കേടുണ്ടാക്കിയ പ്രധാദ്ധ്യാപകനെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇനിയുള്ള പരീക്ഷ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തണം. ജനകീയസുത്രണം, കുടുംബശ്രീ, സര്‍വ്വശിക്ഷ അഭിയാന്, എന്നീ പദ്ധതികളില്‍ പ്രവര്‍ത്തിച്ച പ്രധാദ്ധ്യാപകന് ചുരുങ്ങിയ കാലയളവിലെ പ്രവര്‍ത്തന പരിചയം മാത്രമാണുള്ളത്. വിദ്യാലയത്തിന്റെ പരിമിതികള്‍ മാറികടക്കാനുള്ള കുറുക്കു വഴിയാണ് നൂറ് ശതമാനം വിജയം കൈവരിക്കുകയെന്നത്. ഇത്തരം കുതന്ത്രങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന് തന്നെ നാണക്കേടാണെന്ന് എന്‍ടിയു ജില്ല കമ്മറ്റി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: