കാസര്‍കോട്: പഴയചൂരിയിലെ മദ്രസാ അധ്യാപകന് മുഹമ്മദ് റിയാസിനെ അജ്ഞാത സംഘം വെട്ടികൊന്നതില്‍ പ്രതിഷേധിച്ച മുസ്ലിംലീഗ് കാസര്‍കോട് നിയോജക മണ്ഡലത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിന്റെ മറവില്‍ ജില്ലയില്‍ വ്യാപക അക്രമണം. നിരവധി സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ തെരഞ്ഞുപിടിച്ചുള്ള ആസൂത്രിതമായ അക്രമാണ് നടന്നതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ഹൈന്ദവ സ്ഥാപനങ്ങളും വാഹനങ്ങളും തകര്‍ത്തു കൊണ്ട് ജില്ലയില്‍ കലാപത്തിനുള്ള ശ്രമമാണ് എസ്ഡിപിഐയുടെ സഹായത്തോടെ ലീഗ് നേതൃത്വം നടത്തിയത്.
കാസര്‍കോട് നഗരത്തില്‍ അള്ളാഹു അക്ബര്‍ വിളികളുമായി നൂറുകണക്കിന് ലീഗ് പ്രവര്‍ത്തകര്‍ സോഡാക്കുപ്പികളും, കല്ലും വടികളുമായി പോലീസിന് നേര്‍ക്ക് പാഞ്ഞടുത്തതോടെ പോലീസിന് ഗ്രനേഡുകള്‍ പൊട്ടിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്യേണ്ടി വന്നു. അമേയ് കോളനിയിലേക്ക് ഒരു സംഘം ക്രിമിനലുകള്‍ ഇരച്ച് കയറുകയും വീടുകള്‍ക്ക് നേരെ സോഡാക്കുപ്പികളും കല്ലും വലിച്ചെറിയുകയും ചെയ്തു.
ആറ് ഗ്രനേഡുകള്‍ പൊട്ടിച്ചിട്ടും വീണ്ടും ലീഗ് ക്രിമിനലുകള്‍ പോലീസിന് നേര്‍ക്ക് മാരകായുധങ്ങളുമായി പാഞ്ഞടുക്കുന്ന കാഴ്ചയ്ക്കാണ് നഗരം സാക്ഷ്യം വഹിച്ചത്. മത തീവ്രവാദികള്‍ കൊലപ്പെടുത്തിയ റിയാസിന്റെ പേരില്‍ ജനജീവിതം സ്തംഭിപ്പിച്ചു കൊണ്ട് കലാപം അഴിച്ച് വിടാന്‍ ശ്രമിച്ചത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. മെഡിക്കല്‍ ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഭീഷണിപ്പെടുത്തി അടപ്പിച്ചതോടെ രോഗികള്‍ മരുന്നും ഭക്ഷണവും കിട്ടാതെ വലഞ്ഞു.
പ്ലസ്വണ് പൊതു പരീക്ഷയ്ക്ക് പോയ വിദ്യാത്ഥികളെ നിരവധി സ്ഥലങ്ങളില്‍ വസ്ത്രധാരണ രീതി നോക്കി തടയുന്ന സാഹചര്യം പോലുമുണ്ടായി. പലരും പോലീസ് സഹായത്തോടെയാണ് സ്കൂളുകളിലെത്തി പരീക്ഷയെഴുതി വീട്ടിലെത്തിയത്. പഴയ ബസ്റ്റാന്റെ, പുതിയ ബസ്റ്റാന്റ്, മല്ലികാര്ജ്ജു ക്ഷേത്രത്തിന് മുന്‍വശം, താലൂക്ക് ഓഫീസ്, ട്രാഫിക് സര്‍ക്കിള്‍ തൂടങ്ങിയ സ്ഥലങ്ങളില്‍ റോഡുകളില്‍ സോഡാക്കുപ്പികള്‍ വലിച്ചെറിഞ്ഞ് പോലീസ് വാഹനങ്ങളുടെ ഉള്‍പ്പെടെ യാത്ര തടസ്സപ്പെടുത്തി. റോഡിലല്‍ കുപ്പിച്ചില്ലുകള്‍ നിറഞ്ഞതോടെ കാല്‍നടയാത്ര പോലും ദുസ്സഹമായി.
കാസര്‍കോട് ട്രാഫിക് സര്‍ക്കിളില്‍ പ്രവര്‍ത്തിക്കുന്ന പ്രകാശ് കാറന്തിന്റെ ശ്രീകൃഷ്ണ ഭവന് ഹോട്ടല്‍ അക്രമികള്‍ തകര്‍ത്തു. എസ്ഡിപിഐ പ്രകടനത്തിന്റെ മറവില്‍ പൂട്ടിയിട്ടിര്രുന്ന ഹോട്ടലിന്റെ വാതിലുകള്‍ തകര്‍ത്ത് അകത്ത് കടന്ന ക്രിമിനലുകള്‍ ഭക്ഷസാധനങ്ങള്‍ ഉള്‍പ്പെടെ നശിപ്പിച്ചു. മേശയും, കസേലകളും, ഫ്രിഡ്ജും, ഗ്രെയിറ്ററും, അലമാരകളും തകര്‍ത്തു. ഫ്രിഡ്ജ് കുത്തിത്തുറന്ന് ഭക്ഷണ സാധനങ്ങള്‍ മുറിയലാകെ വലിച്ചെറിയുകയായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. അമേയ് കോളനിയില്‍ ബന്ധുവീട്ടില്‍ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ എന്‍.എ.ശ്രീനിവാസന്(55) അക്രമത്തില്‍ പരിക്കേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. വീട്ടിന് മുന്‍വശത്ത് ഇരിക്കുമ്പോള്‍ ഇരച്ചെത്തിയ ഒരുസംഘം ലീഗ് ക്രിമിനലുകള്‍ കല്ലേറിയുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടിയില്‍ അദ്ദേഹത്തിന്റെ നെഞ്ചിനാണ് കല്ലേറ് കിട്ടിയത്. അമേയ് കോളനിയിലെ ഗുണപാലയുടെ ഗോപിനിവാസ്, ദേവപ്പയുടെ നവനീത് നിവാസ്, മുരളീധരന്റെ വീട് എന്നിവയ്ക്ക് നേരെ സോചാക്കുപ്പികളും കല്ലുമുപയോഗിച്ച് വ്യാപകമായ അക്രമമം നടത്തി. നവീന്‍ മല്യയുടെ വീട്ടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കെ.എല്‍.14എസ്.7577 കാറിന്റെ ചില്ലുകള്‍ കല്ലെറില്‍ തകര്‍ന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വന്ന് തിരിച്ച് പോകവെ മേല്‍പ്പറമ്പ് വെച്ച് പെരിയങ്ങാനം സ്വദേശിയായ എം.രാഹുല്‍(24)നെ വാഹനം തടഞ്ഞ് വെച്ച് അക്രമിക്കുകയായിരുന്നു.
ഇരുമ്പുവടികളും, റീപ്പറുകളും മറ്റുമുപയോഗിച്ചാണ് അക്രമിച്ചത്. കൊമ്പനടുക്കം സ്വദേശികളായ രെയ്സ്, സുഹൈല്‍, ഹനീഫയുടെ മകന് ഹര്‍ഷാദ് തുടങ്ങിയവരാണ് അക്രമണം നടത്തിയതെന്ന് രാഹുല്‍ പറഞ്ഞു.
കോട്ടക്കനിയില് നാഗേഷിന്റെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട മാരുതി കാറിന്റെ ചില്ലുകളും, റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ചൈതന്യ വിദ്യാലയത്തിന്റെ വാനിന്റെ ചില്ലുകളുമെറിഞ്ഞ് തകര്‍ത്തു. പഴയ ചൂരിയിലെ ഇന്ദ്രകുമാറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ ചില്ലും, ജനല്‍ ഗ്ലസ്സുകളും പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു. ജില്ലയില്‍ നടന്ന മുസ്ലിംലീഗ് അക്രമണത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. നിരവധി പേര് വിവിധ സ്ഥലങ്ങളിലായി ചികിത്സ തേടി. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി.ഡോ.എ.ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി.മഹിപാല്‍ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും. കാസര്‍കോട് ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണിന്റെ അഭാവത്തില്‍ കണ്ണൂര്‍ ജില്ലാ പോലീസ് ചീഫ് ശിവ വിക്രമിനാണ് ചുമത നല്‍കിയിരിക്കുന്നത്. അദ്ദേഹം ചീഫ് കാസര്‍കോട്ടെത്തി അന്വേഷണ മേല്‍നോട്ടം ഏറ്റെടുത്തിട്ടുണ്ട്. ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന് കാസര്‍കോട് ക്യാമ്പ് ചെയ്ത് ക്രമസമാധാന നടപടികള്‍ സ്വീകരിച്ച് വരുന്നു. പ്രതികള്‍ക്ക് വേണ്ടി പോലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. കൊലപാതകത്തിനുള്ള കാരണമെന്താണെന്ന് ഇനിയും വ്യക്തമല്ല. ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ കൊലപാതകമെന്നാണ് പോലീസും സംശയിക്കുന്നത്. സംഭവം നടന്ന വിവരം പുറത്തറിയുന്നതിന് തൊട്ടുമുമ്പ് ഒരു ഭാഗത്തെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരുന്നതായും ഇത് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടി ബോധപൂര്‍വ്വം ചെയ്തതാണോയെന്നും സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.
സ്വകാര്യബസുകളും കെഎസ്ആര്‍ടിസി ബസുകളും ഉള്‍പ്പെടെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. കാസര്‍കോട് മണ്ഡലത്തിലെ പലയിടങ്ങളിലും സ്വകാര്യവാഹനങ്ങള്‍ പോലും തടയുകയുണ്ടായി. കാസര്‍കോട് നഗരത്തിലും തളങ്കരയിലും എടനീരിലും റോഡിന് കുറുകെ മരങ്ങളും കല്ലുകളും നിരത്തി ഗതാഗതം തടസപ്പെടുത്തി. അവിചാരിതമായുണ്ടായ ഹര്‍ത്താല്‍ യാത്രക്കാരെ വലച്ചു. കാഞ്ഞങ്ങാട് ഭാഗത്തുനിന്നും ദേശീയപാത വഴി കാസര്‍കോട്ടേക്ക് വരുന്ന ബസുകള്‍ ഹര്‍ത്താല്‍ കണക്കിലെടുത്ത് പൊയിനാച്ചി വരെ മാത്രമാണ് സര്‍വീസ് നടത്തുന്നത്. കാഞ്ഞങ്ങാട്ടു നിന്നും സംസ്ഥാനപാത വഴി കാസര്‍കോട്ടേക്ക് വരുന്ന ബസുകള്‍ ഉദുമ വരെ മാത്രമാണ് സര്‍വീസ് നടത്തിയത്. വിദ്യാനഗര്‍, ചെര്‍ക്കള, നാലാംമൈല്‍ തുടങ്ങിയവിടങ്ങളില്‍ എയര്‍പോട്ടിലേക്കും സ്കൂളുകളിലേക്കും പോയ സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു. പോലീസ് സംവിധാനങ്ങളെ മുഴുവന്‍ നോക്കുകുത്തികളാക്കി എസ്ഡിപിഐ-ലീഗ് ക്രിമിനല്‍ സംഘം അഴിഞ്ഞാടുകയായിരുന്നു. മോഗ്രാല്‍ പുത്തുര്‍ ഭാഗങ്ങളില്‍ അക്രമികള്‍ റോഡുകളില്‍ വാഹനങ്ങള്‍ തടയുകയും യാത്രക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: