കാസര്‍കോട്: ചൂരിയിലെ മദ്രസാ അധ്യാപകനായിരുന്ന റിയാസിന്റെ കൊലപാതകത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പ്രതിഷേധിച്ചു. നിശ്ചിതമായ കൊലപാതകത്തെ ബിജെപി ശക്തമായി അപലപിക്കുന്നതായി ശ്രീകാന്ത് പ്രസ്ഥാവനയില്‍ അറിയിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിയാസിന്റെ കൊലപാതകം മറയാക്കി തീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ച് മുസ്ലിം ലീഗും കാസര്‍കോട് എംഎല്‍എ എന്‍.എ നെല്ലിക്കുന്നും വര്‍ഗ്ഗീയ വല്‍ക്കരിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി ജില്ലയില്‍ വ്യാപകമായ അക്രമം നടത്താനും ഭൂരിപക്ഷ സമുദായത്തില്‍പെട്ടവരെ തെരഞ്ഞുപിടിച്ച് അക്രമിക്കുകയും അവരുടെ വീടിനും സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപകമായ അക്രമം അഴിച്ച് വിടുകയും ചെയ്യുന്നു. പോലീസിന്റെ മുന്നില്‍ തന്നെ മാരകായുധങ്ങളുമായി അക്രമികള്‍ അഴിഞ്ഞാടിയിട്ടും അക്രമം തടയാന്‍ പോലീസ് ശക്തമായ നടപടി സ്വീകരിച്ചില്ല. കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനു മുന്നില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ അക്രമണത്തിന് ഇരയായിട്ടും പോലീസ് നോക്കി നില്‍ക്കുകയാണ് ചെയ്തത്.
ജില്ലയില്‍ വ്യാപകമായ കലാപം അഴിച്ചു വിടാന്‍ മുസ്ലിം ലീഗ് ആസുത്രിതമായിട്ടുള്ള നീക്കം നടത്തുകയാണെന്നും ബിജെപി ആരോപിച്ചു. അക്രമികളെ ഒറ്റപ്പെടുത്താന്‍ പൊതുസമൂഹം ഒന്നിച്ച് മുന്നോട്ട് വരണമെന്ന് ശ്രീകാന്ത് അഭ്യര്‍ത്ഥിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: