ന്യൂദല്‍ഹി: അയോധ്യയിലെ തര്‍ക്ക മന്ദിരം തകര്‍ന്ന കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിവച്ചു. ബിജെപി മുതിർന്ന നേതാവ് എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, കല്യാണ്‍സിങ് എന്നിവർക്കെതിരെ ഗൂഢാലോചന കുറ്റം പുനസ്ഥാപിക്കേണ്ടതുണ്ടോ എന്ന വിഷയത്തിലാണ് സുപ്രിം കോടതി വാദം കേൾക്കുന്നത്.
അലഹബാദ് ഹൈക്കോടതി ഇവർക്കേതിരെയുള്ള ഗൂഢാലോചന കുറ്റം നേരെത്തെ റദ്ദാക്കിയിരുന്നു. ഇതിനേതിരെ സിബിഐ സമർപ്പിച്ച ഹർജിയാണ് സുപ്രിം കോടതി പരിഗണക്കുന്നത്. 2010ലാണ് അലഹബാദ് ഹൈക്കോടതി ഉത്തരവ്. ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് ഇതിനെതിരെ സിബിഐ അപ്പീല്‍ നല്‍കിയത്.
വിനയ് കത്യാര്‍, വിഷ്ണുഹരി ഡാല്‍മിയ, സതീഷ് പ്രധാന്‍, സിആര്‍ ബന്‍സാല്‍, അശോക് സിംഗല്‍, ആചാര്യ ഗിരാരാജ് കിഷോര്‍, സാധ്വി ഋതംബര, മഹന്ത് അവൈദ്യനാഥ്, പരമഹംസ രാമചന്ദ്ര ദാസ്, നൃത്യഗോപാല്‍ ദാസ് തുടങ്ങിയവര്‍ അടക്കം നിരവധി പേര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: