നെയ്യാറ്റിന്‍കര: നഗരപ്രദേശത്ത് മോഷണം വ്യാപകമാകുന്നു. കഴിഞ്ഞദിവസം രാത്രിയില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള കടകളിലാണ് മോഷണം നടന്നത് മേല്‍ക്കൂര തകര്‍ത്താണ് മോഷ്ടാവ് കടയ്ക്കുളളില്‍ പ്രവേശിച്ചത്. ഗിരികൃഷ്ണ റസ്റ്റോറന്റ, ഗായത്രി ജുവലറി, ജി.ടി. ടെക്സ്റ്റയില്‍സ്,ഫോട്ടോ ഫ്രയിം,ഡ്രീം കളക്ഷന്സ,സ്വര്‍ണ്ണാഭരണ പണിശാല , പുഷ്പവ്യാപാരക്കട, ഹാര്ഡെവെയര് സ്ഥാപനം തുടങ്ങിയ സ്ഥാപനങ്ങളിലാണ് കവര്‍ച്ച നടത്തിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നെയ്യാറ്റിന്‍കര നഗരമധ്യത്തിലെ നിരവധി കടകളില്‍ മോഷണം നടന്നുവരികയാണ്. ബസ്സ്റ്റാന്‍ഡ് ജങ്ഷനില്‍ നിന്നും പുവാര്‍ പോകുന്ന റോഡിലും ആലുമൂട് ജങ്ഷനിലുളള അഞ്ച് കടകളിലും നാല് ദിവസങ്ങള്‍ക്ക് മുന്‍പ് മോഷണം നടന്നിരുന്നു. കൂടാതെ കഴിഞ്ഞദിവസം ആറാലുംമൂട് നിംസ് ആശുപത്രി ജങ്ഷനിലുളള ശശിധരന്‍നായരുടെ ഹോട്ടലിലും മോഷണം നടന്നു. ഇതില്‍ ശശിധരന്‍നായരുടെ ഹോട്ടലില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ മോഷ്ടാവിന്റെ ചിത്രം വ്യക്തമായി കാണാന്‍ കഴിഞ്ഞിട്ടും മോഷണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ പോലീസ് തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. പോലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിവരെ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: