തൃപ്പൂണിത്തുറ: ലഹരിമരുന്ന് കച്ചവടക്കാര്‍ നോട്ടമിട്ടിരിക്കുന്ന സ്‌കൂള്‍ കുട്ടികളെയും സ്ത്രീകളെയും. ഇവരെ മയക്കു മരുന്നിന്റെ ഉപഭോക്താക്കള്‍ ആക്കുന്നതിനോടൊപ്പം വില്‍പ്പന ശൃംഖലയിലെ കണ്ണികളാക്കി മാറ്റുകയുമാണ്.
തൃപ്പൂണിത്തുറ റെയ്ഞ്ചിന്റെ പരിധിയില്‍ കൗമാരക്കാരായ സ്‌കൂള്‍ കുട്ടികളാണ് നെട്രാബിറ്റ് പോലെയുള്ള ലഹരി മരുന്നുകളുടെ വില്‍പ്പനയുമായി ബന്ധപെട്ട് ആറുമാസത്തിനുള്ളില്‍ പിടിയിലായത്. 23 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
സ്‌കൂള്‍ കേന്ദ്രീകരിച്ചു നടക്കുന്ന കച്ചവടങ്ങളില്‍ അധികവും പതിനഞ്ചു മുതല്‍ പത്തൊന്‍പതു വയസുള്ള കുട്ടികളാണ്. ആദ്യം പുകയില ഉത്പന്നങ്ങള്‍ നല്‍കി കച്ചവടക്കാര്‍ കുട്ടികളെ പ്രലോഭിപ്പിക്കുകയും പിന്നീട് മയക്കു മരുന്നുകള്‍ ഉപയോഗിക്കുന്നതിലേക്കും എത്തിക്കുന്നു. പിന്നീട് മയക്കുമരുന്നുകള്‍ സൗജന്യമായി കുട്ടികള്‍ക്ക് നല്‍കി പതുക്കെ ഇവരെ ഇതിനു അടിമകള്‍ ആകും.
മയക്കുമരുന്നിന് അടിമകളായ കുട്ടികളെ ഉപയോഗിച്ച് ഇവര്‍ മറ്റുകുട്ടികളിലേക്കും കച്ചവടം വ്യാപിപ്പിക്കുന്നു. സ്ത്രീകളെയും ഇത്തരത്തിലാണ് ഈ മാഫിയ വലയില്‍ പെടുത്തുന്നത്.
മാനസിക രോഗങ്ങള്‍ക്ക് നല്കുന്ന നെട്രാബിറ്റ് പോലെ യുള്ള മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പ് വേണമെന്നിരിക്കെ കൃതിമമായി ഉണ്ടാക്കി മേടിച്ചു വിപണിയില്‍ നല്‍കുന്നവരുമുണ്ട്. രണ്ടു രൂപ വിലയുള്ള ടാബ്‌ലറ്റുകള്‍ ഇത്തരക്കാര്‍ വില്‍പ്പനക്കാര്‍ നൂറു മുതല്‍ ഇരുനൂറു രൂപയ്‌ക്കു കച്ചവടം നടത്തുന്നു.
ബീയുപ്രെനോഫിന്‍ പോലെയുള്ള ആംപ്യൂളുകള്‍ ദല്‍ഹി, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങള്‍ നിന്നും സുലഭമായി എത്തുന്നുണ്ട്. എന്നാല്‍ ആംപ്യൂളുകളുടെ വില്‍പ്പനയിലെ കടുത്ത നിയന്ത്രണവും ലഭ്യത കുറവും ഇതിന്റെ ഉപയോഗത്തില്‍ കുറവ് വന്നിട്ടുണ്ട്.
മയക്കുമരുന്ന് കച്ചവടങ്ങളിലെ കണ്ണികള്‍ വ്യാപകമായതിനാല്‍ ശൃംഖലകളിലെ താഴെ തട്ടില്‍ മാത്രമായി കേസുകള്‍ ഒതുങ്ങുന്നു. ഫോണുകളില്‍ സംസാരിക്കുന്നതിനായിപ്രത്യേക കോഡുകളുണ്ട്. ഇതുമൂലം പിടിക്കപ്പെടുന്ന പ്രതികളുടെ ഫോണുകള്‍ ഉപയോഗിച്ച് യഥാര്‍ത്ഥ കച്ചവടക്കാരെ പിടിക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ല. തൃപ്പൂണിത്തുറയില്‍ എന്‍ഡിപിഎസ് പ്രകാരം ഇരുപത്തിഅഞ്ചുപേരോളം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഒന്ന്, ഒരു കുട്ടി കഞ്ചാവ് ചെടി വീട്ടിലെ ഗ്രോബാഗില്‍ വച്ച് പിടിപ്പിച്ച കേസില്‍ പിടിക്കപ്പെട്ടതാണ്.
മയക്കുമരുന്നിന് അടിമകളായവരെ ഡീഅഡിക്ഷന് അയയ്‌ക്കുന്നത് പ്രയോജനം ചെയ്യുന്നില്ല. ആരംഭത്തിലേ കണ്ടെത്തുന്ന കേസുകള്‍ കൗണ്‌സിലിംഗ് കൂടി മാറ്റി എടുക്കാവുന്നതാണ്.
കുട്ടികളിലെ അമിതമായ ഇന്റര്‍നെറ്റ് ഉപയോഗമാണ് മയക്കുമരുന്നിലേക്കു ആകര്‍ഷിക്കപ്പെടുന്നതായി കണ്ടുവരുന്നത്. മയക്കുമരുന്നിന്റെ തെറ്റായ ഉപയോഗത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് കുട്ടികളെയും മുതിര്‍ന്നവരെയും വഴിതെറ്റിക്കുന്ന സൈറ്റുകള്‍ നിരവധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: