കാസര്‍കോട്: ജില്ലയില്‍ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം മാരകായുധങ്ങളുമായി അക്രമണം നടത്തി അഴിഞ്ഞാടിയപ്പോള്‍ അക്രമണം തടയാന്‍ ശ്രമിക്കാതെ എംഎല് എയുടെ നേതൃത്വത്തില്‍ എസ്.പി ഓഫീസ് ഉപരോധിക്കുകയാണ് ചെയ്തത്. ഓഫീസ് ഉപരോധിച്ച് നിയമപാലനത്തിന് തടസ്സമുണ്ടാക്കിയ എംഎല്‍എ എന്‍.എ.നെല്ലിക്കുന്നിന്റെയുടെയും ലീഗ് നേതാക്കളുടെയും പേരില്‍ കേസെടുക്കാതെ പോലീസ് ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് ആരോപണം വ്യാപകമാകുന്നു. ഉപരോധിച്ചതിന് കേസെടുക്കാന്‍ തയ്യാറാകാത്തതില്‍ പോലീസില്‍ തന്നെ ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ക്രമസമാധാനപാലനത്തിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ട ജില്ലാ പോലീസ് കാര്യാലയമാണ് മണിക്കൂറുകള്‍ ഉപരോധിച്ചത്. ഇതിലൂടെ പോലീസിന്റെ മുഴുവന്‍ ശ്രദ്ധ അതിലേക്ക് തിരിയുകയും മറ്റ് പ്രദേശങ്ങളില്‍ അക്രമണത്തിന് സാഹചര്യമൊരുക്കുകയുമാണ് ഉപരോധക്കാര്‍ ചെയ്തത്. ഉപരോധം നടക്കുന്നതറിഞ്ഞ് കൂടുതല്‍ ലീഗ് പ്രവര്‍ത്തകര്‍ എസ്.പി ഓഫീസിന്റെ കവാടത്തിന് മുന്നില്‍ ഉപരോധം നടത്തുകയും ചെയ്തിട്ടും പോലീസ് കേസെടുക്കാന്‍ തയ്യറാകാതെ അവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: