കല്ലടിക്കോട്: അനുമതിയില്ലാതെ കൃഷിയിടം നികത്തി വീട് നിര്‍മ്മാണം വ്യാപകമാവുന്നു.തെങ്ങ്,കവുങ്ങ് കൃഷിയിടങ്ങള്‍ നികത്തിയാണ് കരിമ്പ പഞ്ചായത്തിലെ കച്ചേരിപ്പടി ഭാഗത്ത് വ്യാപകമായി വീട് നിര്‍മ്മിക്കുന്നത്.
കോഴിക്കോട് പാലക്കാട് ദേശീയപാതയോരത്താണ് അധികൃതരുടെ ഒത്താശയോടെ പകല്കൊള്ള്.ടിപ്പറുകള്‍ ഉപയോഗിച്ചാണ് മണ്ണ് നികത്തല്‍ നടക്കുന്നത്.
സാധാരണക്കാരന്റെ ആശ്രയവും അത്താണിയുമായ പഞ്ചായത്ത് വില്ലേജ് ഓഫീസുകള്‍ സി പി എമ്മിന്റെ പാര്‍ട്ടി ഓഫീസുകളാക്കി മാറുന്നതിനെതിരെ ഉപരോധ മടക്കമുള്ള പ്രതിഷേധ സമരങ്ങള്‍ക്ക് ബിജെപി മുന്നോട്ട് പോകും.
കോങ്ങാട് മണ്ഡലം പ്രസിഡണ്ട് രവി അടയത്തകരിമ്പ ബി.കെ.ചന്ദ്രകുമാര്‍, കെ.വി.ഉണ്ണികൃഷ്ണന്,ഒ.ആര്.ശിവന് ,ഉണ്ണികൃഷ്ണന് മേലേ മഠം,പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: