കുമ്പള: ചൂരിയിലെ മദ്രസ അധ്യാപകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് മണ്ഡലത്തില്‍ മാത്രം ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ റിയാസിന്റെ കൊലപാതകം മറയാക്കി മത തീവ്രവാദ സംഘടനകളെയും, മണല്‍മാഫിയ, കഞ്ചാവ് മാഫിയ സംഘങ്ങളും ഒത്തുചേര്‍ന്ന് കുമ്പളയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു. ഈ സംഭവങ്ങളൊക്കെ നടക്കുമ്പോഴും പോലീസ് ഒന്നും ചെയ്തില്ലെന്നും മുസ്ലിംലീഗിന് അനുകൂലമായാണ് പോലീസ് പ്രവര്‍ത്തിച്ചതെന്നും ബിജെപി കുമ്പള പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു.
യോഗത്തില്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കെ.ശങ്കര ആള്‍വ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധര യാദവ്, മണ്ഡലം വൈസ് പ്രസിഡന്റ് കെ.വിനോദന്‍, രമേഷ്ഭട്ട്, സുധാകര കാമത്ത്, ഹരീഷ്ഗട്ടി, അനില്‍ഷെട്ടി, മോഹന്‍ എന്നിവര്‍ സംസാരിച്ചു. വസന്തകുമാര്‍ സ്വാഗതവും പ്രേമലത നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: