പട്ടാമ്പി: പട്ടാമ്പിയില്‍ നിന്ന് മുതുതല വഴി പോയിരുന്ന മൂന്നു കെഎസ്ആര്‍ടിസി ബസ്സുകള്‍ നിര്‍ത്തിയിട്ട് ഒരു വര്‍ഷം കഴിഞ്ഞെന്ന് ബിജെപി മുതുതല പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ടി.കൃഷ്ണന്‍കുട്ടി.
മൂന്നു ഭാഗങ്ങളില്‍ നിന്ന് വന്നിരുന്ന ബസ്സുകള്‍ നിര്‍ത്തിയതാണ് പ്രദേശവാലികളെ ബുദ്ധിമുട്ടിലാക്കിയത്.പാലക്കാട് നിന്ന് മുതുതല അഞ്ചു മൂലവഴി കാടാമ്പുഴയിലെക്കും,പെരിന്തല്‍മണ്ണയില്‍ നിന്ന് പട്ടാമ്പി പെരുമുടിയൂര്തറ കൊടുമുണ്ട,മുതുതല അഞ്ചു മൂല പൈലിപ്പുറം ചെമ്പ്ര വഴി വളാഞ്ചേരിക്കും, പൊന്നാനിയില്‍ നിന്ന് പട്ടാമ്പി മുതുതല വഴി പള്ളിപ്പുറം ഭാഗതെക്കും ഓടിയിരുന്ന ബസ്സുകളാണ് നിര്‍ത്തിയത്.
ഇവ ഉടന്‍ പുനരാരംഭിണമെന്നാവശ്യപ്പെട്ട് പട്ടാമ്പി എംഎല്‍എ.മുഹമ്മദ് മുഹസിന് നിവേദനം കൊടുക്കാന്‍ പഞ്ചായത്ത് കമ്മിറ്റി യോഗം തിരുമാനിച്ചു. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ എം.മണികണ്ഠന്, സജീഷ്, മോഹനന്, കുഞ്ഞന്‍,രാധാകൃഷ്ണന്,ഗോവിന്ദന് കുട്ടി,രാജ്കുമാര് എന്നിവര്‍ സംസാരിച്ചുപട്ടാമ്പി-മുതുതല
പ്രതികരിക്കാൻ ഇവിടെ എഴുതുക: