പരപ്പ: മലയോരങ്ങളില്‍ കുടിവെളളത്തിനായി ജനം നെട്ടോടമോടുമ്പോള്‍ ഇവര്‍ക്ക് ഏക ആശ്രയം ചാലില്‍ കെട്ടിനിര്‍ത്തിയ വെളളമാണ്. വീട്ടിലെ ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്നത് ഈ വെളളമാണ്. നഗരപ്രദേശങ്ങളില്‍ പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും കുടിവെളളം എത്തിച്ചുകൊടുക്കുന്നുണ്ടെങ്കിലും മലയോര നിവാസികള്‍ക്ക് ചാലിലെ വെളളമാണ് ആശ്രയം. ഇതിനിടയില്‍ മലയോര പ്രദേശങ്ങളില്‍ മെക്കാടം റോഡിന് വേണ്ടിയുളള വെളളത്തിന്റെ ആവശ്യം താര്ഡക്കുന്നത് ചാലിലെ വെളളം കൊണ്ടാണ്. ഇത്മുലം പരിസരവാസികള്‍ വെളളംകിട്ടാതെ നെട്ടോടമോടുകയാണ്. കിണറില്‍ വീട്ടാവശ്യത്തിന് മാത്രം വെളളം ലഭിക്കുന്നുണ്ട്. മറ്റ് ആവശ്യങ്ങള്‍ക്കുള്ള വെളളം ചാലില്‍ നിന്നാണ് എടുക്കാറുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: