കൂറ്റനാട്: പെരുന്തന്‍ പണിത പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലിന്റെ മുകളില്‍ ചെമ്പില്‍ പണിത് സ്വര്‍ണ്ണം പൂശിയ താഴിക കുടം വെച്ചു.
പെരുന്തച്ചന്റെ തായ്വഴിയില്‍പ്പെട്ട കോട്ടയം വടക്കേടത്ത് കുടുംബം നല്കിയ താഴികകുടം ക്ഷേത്രം തന്ത്രി കല്‍പ്പുഴ ശങ്കരന്‍നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് വെച്ചത്.രാവിലെ മുതല്‍ തന്നെ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഭക്തര്‍ താഴികകുടും വെയ്ക്കല്‍ ചടങ്ങില്‍ പങ്കാളികളാകാന്‍ എത്തിയിരുന്നു.
ഇതിന് ശേഷം തച്ചന് രാജേന്ദ്രന് ആചാരിയുടെ നേത്യത്വത്തില്‍ ശ്രീകോവിലിന് മുകളില്‍ വെച്ച് പഞ്ചലോഹങ്ങളും ധാന്യങ്ങളും നിക്ഷേപിച്ച ശേഷം താഴിക കുടം വെച്ചു.തുടര്‍ന്ന് തന്ത്രിയുടെ നേത്യത്വത്തില്‍ കലശം നടത്തി താഴിക കുടം സമര്‍പ്പിച്ചു.
ക്ഷേത്രം സേവന സമിതിയുടെ നേത്യത്വത്തില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് സാമൂതിരി രാജാവിന്റെ പ്രതിനിധി ടി.ആര്.രാമവര്‍മ്മ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ രാജേഷ്,കൊടിക്കുന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ നാരായണന് നായര്‍, ഇഞ്ചപ്പിളളി ശങ്കരന് നമ്പൂതിരിപ്പാട്,വാസുദേവന്‍ അക്കിത്തിരിപ്പാട്, സേവന സമിതി ഭാരവാഹികളായ യു.പി.ശ്രീധരന്‍നായര്‍,പി.ബാലന്, സി.കെ.ശശിപച്ചാട്ടിരി,പ്രസാദ് പന്നിയൂര്‍,ഹരിനന്ദന്,വീരമണി,വിജയന്,വാസുദേവന്‍ എന്നിവര്‍ നേത്യത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: